റിഫൈനറി വികസനം; കുടിയിറക്കപ്പെട്ടവർ ഇന്നും പെരുവഴിയിൽ

പള്ളിക്കര: പെേട്രാകെമിക്കൽ എന്നും 25,000 കോടിയെന്നും ഒക്കെ കേൾക്കുമ്പോൾ ആശ്ചര്യപ്പെട്ട് നിൽക്കുകയാണ് കുഴിക്കാട്, കരിമുകൾ കോളനികളിൽ താമസിക്കുന്ന മനുഷ്യർ. 1964 ൽ റിഫൈനറി എന്ന ആശയവുമായി അധികാരികൾ വന്നപ്പോൾ കിടപ്പാടം സ​െൻറിന് 20 ഉം 30 ഉം രൂപക്ക് കമ്പനിക്ക് നൽകി പുറമ്പോക്കിലും മറ്റും താമസമാക്കിയവർ. ഒരു സ​െൻറ് ഭൂമി ഏറ്റെടുക്കാൻ ഇന്ന് കൊച്ചിൻ റിഫൈനറി നൽകുന്ന തുക മൂന്നും നാലും ലക്ഷമാണ്. 1963ൽ ഫിലിപ്പ്സ് പെേട്രാളിയം കമ്പനിയാണ് കൊച്ചിൻ റിഫൈനറി സ്ഥാപിക്കാൻ ശ്രമിച്ചത്. 64 ൽ പ്ലാൻറിനാവശ്യമായ സ്ഥലം ഏറ്റെടുത്തു. 1964ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്പനിയുടെ ഔദ്യാഗിക ഉദ്ഘാടനവും നടത്തി. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ സ്ഥലമാണ് അന്ന് ഏറ്റെടുത്തത്. 1964ൽ പൊന്നും വില പ്രകാരം 655 ഏക്കർ ഭൂമിയാണ് റിഫൈനറി ഏറ്റെടുത്തത്. 600 ഏക്കർ പ്രമാണ ഭൂമിയും 55 ഏക്കർ പുറമ്പോക്കും ആയിരുന്നു. ഇതിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആകെ നൽകിയ തുക 12 ലക്ഷമായിരുന്നു. ഇതിൽ അധിക ഭൂമിയും ജന്മി കുടിയാൻ വ്യവസ്ഥയുള്ളതായിരുന്നു. നമ്പൂതിരി, നായർ പ്രമാണിമാരും അടിയാളരായിരുന്ന ആശേരി, മൂശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവരുമായിരുന്നു. ദൂരെ സ്ഥലങ്ങളിലേക്ക് ഏറിയ പേരും പലായനം ചെയ്തു. കുറേപ്പേർ സർക്കാർ നൽകിയ അഞ്ച് സ​െൻറിൽ താമസമാക്കി. കരിമുകൾ ആർ.എൽ കോളനി, ബ്രഹ്മപുരം സി.ആർ.എൽ കോളനി എന്നിവിടങ്ങളിലാണ് ഇവരുടെ താമസം. വെള്ളമോ, വെളിച്ചമോ മെച്ചപ്പെട്ട ജീവിത സൗകര്യമോ ഇന്നും ഇവർക്കില്ല. 1964ൽ കുടിയൊഴിപ്പിക്കപ്പെടുകയും 52 വർഷം തരിശുകിടക്കുകയും ചെയ്ത 200 ഏക്കറോളം ഭൂമിയിലാണ് കമ്പനിയുടെ 25,000 കോടിയുടെ േപ്രാജക്ട്. പൊതുമേഖലയിലെ ഏറ്റവും വലിയ േപ്രാജക്ടുകളിൽ ഒന്നാണിത്. റിഫൈനറിയോട് ചേർന്ന രണ്ട് പൊതുമേഖല സ്ഥാപനങ്ങളായ ഫാക്ടും എച്ച്.ഒ.സിയും സ്വീകരിച്ച നിലപാടുകൾ മാതൃകാപരമാണ്. ഫാക്ടിലെ അന്നത്തെ എം.ഡി കുടിയൊഴിപ്പിക്കപ്പെട്ടവരുമായി കരാറിൽ ഏർപെട്ട് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഫാക്ട് െട്രയിനിങ് സ്കൂളിൽ ടെക്നിക്കൽ േട്രഡിൽ മൂന്ന് വർഷം പരിശീലനം നൽകി സ്ഥിരപ്പെടുത്തി. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇതര തൊഴിലുകളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മുൻഗണന നൽകി സ്ഥിരം ജോലി നൽകി. നിരക്ഷരരും വിദ്യാഭ്യാസ കുറവും ഉള്ളവർക്ക് കമ്പനി ഉൽപാദനം ആരംഭിച്ചതോടെ മറ്റ് മേഖലകളിലും ജോലിനൽകി സ്ഥിരപെടുത്തി. എച്ച്.ഒ.സിയിൽ കുടിയൊഴിപ്പിക്കപെട്ട കുടുംബത്തിലേ ഒരംഗത്തിന് സ്ഥിരം ജോലിനൽകി. ഈ കരാർ ഇപ്പോഴും എച്ച്.ഒ.സി പിന്തുടരുന്നു. എന്നാൽ, 1964 ൽ റിഫൈനറിക്ക് വേണ്ടി കുടിയിറക്കപ്പെട്ട ഒരു കുടുംബത്തി​െൻറ ജീവിതം പോലും മെച്ചപ്പെട്ടിെല്ലന്നാണ് ഇവർ പറയുന്നത്. റിഫൈനറി മാനേജ്മ​െൻറ് പറയുന്ന വിദ്യാഭ്യാസയോഗ്യതയുള്ള തങ്ങളുടെ മക്കൾക്കെങ്കിലും ജോലി തന്നുകൂടെ എന്നാണ് കുടിയിറക്കപ്പെട്ടവരുടെ ചോദ്യം. നിലവിലെ പുനരധിവാസ കരാർ അനുസരിച്ച് കരാർ തൊഴിൽ രംഗത്ത് മാത്രമാണ് ഇവരെ പരിഗണിക്കുന്നത്. എന്നാൽ, ജോലിലഭിക്കുന്ന കാര്യത്തിൽ പോലും നിലവിലെ യൂനിയനുകൾ പോലും ഇതിനെ ശക്തമായി എതിർക്കുന്നു. 1964 മുതൽ നാളിതുവരെ കുടിയൊഴിപ്പിക്കപ്പെട്ടവരുമായി വിവിധ സംഘടനകളും മാറിമാറിവന്ന ഭരണകൂടങ്ങളും ജനപ്രതിനിധികളും ചർച്ച നടത്തിയെങ്കിലും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടിെല്ലന്നും ഇവർ പറയുന്നു. 1990ൽ അന്നത്തെ വ്യസായ മന്തിയായിരുന്ന ഗൗരിയമ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഐ.ടി.ഐ മറ്റ് ഉയർന്ന വിദ്യാഭ്യാസമുള്ളവരെ കമ്പനി സ്ഥിരം തൊഴിലിന് നിയമിക്കണമെന്ന് കരാറുണ്ടാക്കിയെങ്കിലും ഇതും അവഗണിച്ചു. ഇപ്പോൾ കോടികളുടെ വികസനം നടക്കുമ്പോൾ വികസനത്തിന് വേണ്ടി സ്ഥലം വിട്ടുകൊടുത്ത ഞങ്ങളെ പരിഗണിച്ച്കൂടെ എന്നാണ് ഇവരുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.