മന്ത്രിപ്പടക്കൊപ്പം വി.എസും; ഇടത്​ ക്യാമ്പിന്​ ആത്​മവിശ്വാസം

ചെങ്ങന്നൂർ: ആൾക്കൂട്ടവും ആരവങ്ങളും തീർത്ത് പുന്നപ്ര-വയലാർ സമരനായകൻ വി.എസ്. അച്യുതാനന്ദൻ ചെങ്ങന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതോടെ പ്രവർത്തകർക്ക് ആവേശം. മന്ത്രിപ്പടക്കൊപ്പം വി.എസും എത്തിയതോടെ ഇടത് ക്യാമ്പിന് ആത്മവിശ്വാസമാണ്. വെൺമണിയിൽ വി.എസ്. അച്യുതാനന്ദൻ പെങ്കടുത്ത യോഗത്തിൽ കെ.എസ്. രവി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സജി ചെറിയാൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, ജില്ല ആക്ടിങ് സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവി, ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്, ജനതാദൾ-എസ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, എം.എൽ.എമാരായ സി. കൃഷ്ണൻ, ഇ.കെ. വിജയൻ എന്നിവർ സംസാരിച്ചു. ആർ. രാജഗോപാൽ സ്വാഗതം പറഞ്ഞു. ചെങ്ങന്നൂർ തേരകത്ത് ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ പി.ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ജി. സുധാകരൻ, എൽ.ഡി.എഫ് നേതാക്കളായ ജോർജ് തോമസ്, സ്‌കറിയ തോമസ്, മാമൻ ഐപ്പ്, ആനി ചാക്കോ, യു. ബാബു ഗോപിനാഥ് എന്നിവർ സംസാരിച്ചു. എം.കെ. മനോജ് സ്വാഗതവും സജി വള്ളവന്താനം നന്ദിയും പറഞ്ഞു. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, മാത്യു ടി. തോമസ് എന്നിവരാണ് ഞായറാഴ്ച വിവിധ മേഖലകളില്‍ പര്യടനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.