കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരദാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ദേശീയ അവാർഡ് കരസ്ഥമാക്കിയ സിൻജാർ സിനിമയുടെ നിർമാതാവും സംവിധായകനും. ചിലർ രാഷ്ട്രീയ പ്രേരിതമായി സംഭവം വിവാദമാക്കുകയായിരുന്നുവെന്നും സംവിധായകൻ സന്ദീപ് പാമ്പള്ളിയും നിർമാതാവ് ഷിബു ജി. സുശീലനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. തങ്ങെള അറിയിക്കാതെയാണ് ഇതര ജേതാക്കൾ അവാർഡ് ബഹിഷ്കരിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. അവാർഡ് വാങ്ങി തിരിച്ചെത്തിയ തങ്ങൾക്കെതിരെ ചിലർ സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിക്കുകയാണ്. താൻ കഷ്ടപ്പെട്ട പണംകൊണ്ട് നിർമിച്ച സിനിമക്ക് ലഭിച്ച അവാർഡ് വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നും ഷിബു പറഞ്ഞു. ലക്ഷദ്വീപിലെ പ്രദേശിക ഭാഷയായ ജസരിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ജൂണിൽ തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.