കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപനയടക്കമുള്ള വിഷയങ്ങളിൽ തെൻറ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ കത്ത് പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സഹായ മെത്രാൻ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ സൈബർ പൊലീസിൽ പരാതി നൽകി. മെത്രാെൻറ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മുതലാണ് മാർ ജോസ് പുത്തൻവീട്ടിലിെൻറ പേരിൽ സമൂഹമാധ്യമം വഴി കത്ത് പ്രചരിക്കാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപെട്ട ഉടൻ ബിഷപ് പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് രേഖാമൂലം പരാതി എഴുതി നൽകുകയുമായിരുന്നുവെന്ന് ബിഷപ്പിനോട് അടുപ്പം പുലർത്തുന്ന വൈദികർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.