പ്ലസ്​ വൺ ഏകജാലകം: ഫോക്കസ്​ പോയൻറ്​ പദ്ധതിക്ക്​ തുടക്കം

കൊച്ചി: പ്ലസ്വൺ ഏകജാലക പ്രവേശന പ്രക്രിയയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായവുമായി ഹയർസെക്കൻഡറി വകുപ്പ് ഫോക്കസ് പോയൻറ് 2018 പദ്ധതിക്ക് തുടക്കം കുറിച്ചു. ചൊവ്വാഴ്ച മുതൽ ഫോക്കസ് പോയൻറുകളുടെ സേവനം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ലഭിക്കുമെന്ന് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നിർവഹിച്ച് സംസ്ഥാന കോഒാഡിനേറ്റർ ഡോ. സി.എം. അസീം പറഞ്ഞു. ജില്ല കോഒാഡിനേറ്റർ മലയാറ്റൂർ സ​െൻറ് തോമസ് ഹയർെസക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സി.എ. ബിജോയ് അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർമാരായ കെ.എസ്. ഭരതരാജൻ, എ. സലാം, ജോസഫ് കോയിക്കൽ എന്നിവർ സംസാരിച്ചു. ഉപരിപഠനത്തിന് േയാഗ്യത നേടുന്നവർക്കായി ഒട്ടനവധി സബ്ജക്ട് കോമ്പിനേഷനുകളാണ് ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സ്, കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും മാർഗനിർദേശം നൽകാൻ സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഫോക്കസ് പോയൻറുകൾ പ്രവർത്തിക്കും. ഒാരോ താലൂക്ക് കേന്ദ്രങ്ങളിലെയും ഒരു സ്കൂൾ കേന്ദ്രീകരിച്ചാണ് 'ഫോക്കസ് പോയൻറ്' സ​െൻററുകൾ തുറക്കുന്നത്. നൂതന േകാഴ്സുകളെയും തൊഴിൽ സാധ്യതകളെയും കുറിച്ചുള്ള കരിയർ ഗൈഡൻസ് സേവനവും 'ഫോക്കസ് പോയൻറ്' കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും. ചൊവ്വാഴ്ച മുതൽ 10 പ്രവൃത്തി ദിനങ്ങളിൽ 'ഫോക്കസ് പോയൻറ്'കളുടെ സേവനം ലഭിക്കും. രാവിലെ 9.30 മുതൽ നാലുവരെയായിരിക്കും പ്രവൃത്തി സമയം. പരിശീലനം ലഭിച്ച ഹയർസെക്കൻഡറി അധ്യാപകരെയാണ് 'ഫോക്കസ് പോയൻറ്' സേവനങ്ങൾക്ക് നിയോഗിച്ചിട്ടുള്ളത്. സേവനം സൗജന്യമായിരിക്കും. 'ഫോക്കസ് പോയൻറ്' പ്രവർത്തിക്കുന്ന സ്കൂളുകൾ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എറണാകുളം (കണയന്നൂർ താലൂക്ക്), ഗവ. ബോയ്സ് എച്ച്.എസ്.എസ് (ആലുവ), ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ (നോർത്ത് പറവൂർ), എഡ്വേർഡ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വെളി (കൊച്ചി), ഗവ. മോഡൽ എച്ച്.എസ്.എസ് (മൂവാറ്റുപുഴ), മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂൾ (കോതമംഗലം), എം.ജി.എം ഹയർസെക്കൻഡറി സ്കൂൾ കുറുപ്പംപടി (കുന്നത്തുനാട് താലൂക്ക്) അപേക്ഷ ക്ഷണിച്ചു കൊച്ചി: നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷ​െൻറ (എൻ.സി.ടി.ഇ) അംഗീകാരത്തോടെ കേരള സർക്കാർ നടത്തുന്ന പ്രീ-പ്രൈമറി ടീച്ചർ എജുക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ടുശതമാനവും എസ്.സി/എസ്.ടിക്കാർക്ക് അഞ്ച് ശതമാനവും മാർക്ക് ഇളവ് ലഭിക്കും. പ്രായം: 18-33 അർഹതപ്പെട്ടവർക്ക് വയസ്സിളവ് ലഭിക്കും. ഫോൺ: 0484 2106033, 9947852618 ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.