കുമ്മഞ്ചേരി എഫ്.സി ജേതാക്കൾ

കൊച്ചി: കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് (കെ.എം.സി.സി) സംഘടിപ്പിച്ച കേരള മർച്ചൻറ്സ് ചേംബർ കപ്പിനുള്ള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ കുമ്മഞ്ചേരി എഫ്.സി ജേതാക്കളായി. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് തുണ്ടംപറമ്പിൽ എഫ്.സിയെ പരാജയപ്പെടുത്തിയാണ് കുമ്മഞ്ചേരി എഫ്.സി കിരീടത്തിൽ മുത്തമിട്ടത്. പി.ടി. തോമസ് എം.എൽ.എ ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡൻറ് വി.എ. യൂസുഫ് സമ്മാനദാനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീർ, വൈസ് പ്രസിഡൻറുമാരായ ജി. കാർത്തികേയൻ, ജോസ് കുത്തൂർ, കെ.എം.സി.സി സ്പോർട്സ് കമ്മിറ്റി കൺവീനർ പി. നിസാർ എന്നിവർ സംസാരിച്ചു. റോബോട്ടിക്സ് ക്യാമ്പ് 14 മുതൽ കൊച്ചി: ചാവറ കൾച്ചറൽ സ​െൻററും ടാലിയ ഗ്ലോബൽ സൊല്യൂഷനും ചേർന്ന് റോബോട്ടിക്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 14ന് ക്യാമ്പ് ആരംഭിക്കും. റോബോട്ടിക്സ് മേഖലയിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും പരിശീലനവും ഉണ്ടാകും. ശാസ്ത്ര സാങ്കേതികവിദ്യ, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നിവയിലൂന്നിയുള്ള അടിസ്ഥാന പഠനമായിരിക്കും നൽകുക. ഫോൺ: 88304 04301, 0484- 4070250.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.