വൈദ്യുതി ബോർഡ് ജീവനക്കാർക്ക് ആധുനിക ഉപകരണം നൽകണം ^ആർ.ചന്ദ്രശേഖരൻ

വൈദ്യുതി ബോർഡ് ജീവനക്കാർക്ക് ആധുനിക ഉപകരണം നൽകണം -ആർ.ചന്ദ്രശേഖരൻ കൊച്ചി: സുരക്ഷക്ക് ഊന്നൽ നൽകിയുള്ള ആധുനിക ഉപകരണങ്ങളും സോഫ്റ്റ് വെയർ സമ്പ്രദായങ്ങളും വൈദ്യുതി ബോർഡ് ജീവനക്കാർക്ക് അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ സംഘടിപ്പിച്ച വൈദ്യുതി മേഖലയും സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയിൽ വർധിച്ചുവരുന്ന അപകട മരണനിരക്ക് ഗൗരവത്തോടെ കാണണം. ഈ മാസം സുരക്ഷ മാസമായി വൈദ്യുതി ബോർഡ് ആചരിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡൽഹി മെട്രോ കോർപറേഷൻ സീനിയർ എൻജിനീയർ വി.ആർ. സുധി വിഷയാവതരണം നടത്തി. മാധ്യമ പ്രവർത്തകൻ പി.പി. ജയിംസ്, സംഘടന പ്രസിഡൻറ് എം.വി. മനോജ്, ജന. സെക്രട്ടറി പി.എസ്. പ്രശാന്ത്, ജയ്സൺ പീറ്റർ, കെ.എ. സഹദേവൻ, കെ.ആർ. ബാലകൃഷ്ണൻ, കെ.എൻ. മോഹനൻ എന്നിവർ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.