കെ.എം.ആർ.എൽ സെക്കിൾ ഷെയറിങ് പദ്ധതിക്ക് തുടക്കം

കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡ് സ്്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് തുടക്കമായി. എം.ജി റോഡ് മെട്രോ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന പരിപാടി കെ.എം.ആർ.എൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ എം.ജി റോഡ് മുതല്‍ ഇടപ്പള്ളി വരെയുള്ള എട്ട് മെട്രോ സ്റ്റേഷനുകളിലേക്കായി 50 സൈക്കിളുകളാണ് സവാരിക്ക് നൽകുന്നത്. പദ്ധതി പിന്നീട് മറ്റ് സ്്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു മാസം നൂറ് മണിക്കൂറോളം സൈക്കിളില്‍ സൗജന്യ സവാരി നടത്താം. പിന്നീടുള്ള യാത്രക്ക് കുറഞ്ഞ നിരക്ക് ഈടാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ പരിസ്ഥിതി ദിനത്തില്‍ നഗരത്തിലെ യാത്രക്കാര്‍ക്കായി കെ.എം.ആര്‍.എല്‍ സൗജന്യ സൈക്കിള്‍ സവാരി പദ്ധതി തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പദ്ധതി മെട്രോ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ആതീസ് സൈക്കിള്‍ ക്ലബി​െൻറ നേതൃത്വത്തിൽ കൊച്ചി വണ്‍ കാര്‍ഡി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആതീസ് സൈക്കിള്‍ ക്ലബില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്താണ് സൈക്കിളുകള്‍ വാടകക്ക് എടുക്കേണ്ടത്. മെംബര്‍ഷിപ് എടുക്കുന്നതിന് 96455 11155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി, ജോലി എന്നിവ എസ്.എം.എസ് അയക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.