ബി.ടെക് പരീക്ഷ ഹാജർ ഇളവ് ബി.ടെക് എട്ടാം സെമസ്റ്ററിൽ 50 ശതമാനമോ അതിൽ കൂടുതലോ ഹാജർ നിലയുള്ളവർക്ക് 2018ലെ എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനോടകം ഹാജർ കുറവിനുള്ള ഇളവ് നേടിയവർക്കും എട്ടാം സെമസ്റ്റർ പരീക്ഷക്ക് ഈ ആനുകൂല്യം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8330013004, 5, 6, 7, 8, 9 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അപേക്ഷ തീയതി നാലാം വർഷ ബി.എസ്സി നഴ്സിങ് (2010 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷ മേയ് 25ന് ആരംഭിക്കും. അപേക്ഷ മേയ് പത്തുവരെയും 50രൂപ പിഴയോടെ 11വരെയും 500രൂപ സൂപ്പർ ഫൈനോടെ 14വരെയും സ്വീകരിക്കും. വിദ്യാർഥികൾ പേപ്പർ ഒന്നിന് 20രൂപവീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടക്കണം. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ് പുതിയ സ്കീം 2017 അഡ്മിഷൻ/ സി.ബിസി.എസ്.എസ് 2013മുതൽ 2016 വരെ അഡ്മിഷൻ) പരീക്ഷകൾക്ക്് മേയ് 13വരെയും 50രൂപ പിഴയോടെ 14വരെയും 500രൂപ സൂപ്പർ ഫൈനോടെ 15 വരെയും അപേക്ഷിക്കാം. പരീക്ഷഫലം 2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റഗുലർ/ സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 18വരെ അപേക്ഷിക്കാം. 2017 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (നോൺ സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 19വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (പി.ജി.സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 19വരെ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറൻസീവ് റിസർച് ഇൻ ബേസിക് സയൻസസ് 2017 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഇൻറർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് ബയോസയൻസസ് 2018 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മൈേക്രാബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഫിസിക്സ് (സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2018 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് 2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഫിസിക്സ് എം.ഫിൽ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് ബയോസയൻസസ് 2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ മൈേക്രാബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഫിസിക്സ് (സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.