അന്ധവിശ്വാസ പ്രചാരകർക്കെതിരെ നിയമനിർമാണം നടത്തണം–- കെ.എൻ.എം

ആലുവ: ആത്മീയതയുടെ മറവിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമാണം നടത്തണമെന്ന് കെ.എൻ.എം ദക്ഷിണകേരള നേതൃസംഗമം ആവശ്യപ്പെട്ടു. കപട ആത്മീയത ഭാവിച്ച് സാമ്പത്തികമായും ശാരീരികമായും മനുഷ്യരെ ചൂഷണം ചെയ്യുന്നവരെ അറസ്‌റ്റ് ചെയ്യുകയും ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആലുവ അൽഫുർഖാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.എൻ.എം മുൻ സംസ്‌ഥാന പ്രസിഡൻറ് ഡോ.ഇ.കെ.അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.പി. സക്കരിയ അധ്യക്ഷത വഹിച്ചു. പ്രഫ.അലി മദനി, എൻ.എം. ജലീൽ മാസ്‌റ്റർ, അബ്‌ദുസ്സലാം മദനി പുത്തൂർ, അബ്‌ദുറഹീം ഖുബാ, നസീബ് അത്താണിക്കൽ എന്നിവർ ക്ലാസുകളെടുത്തു. എം.എം. ബഷീർ മദനി, സുബൈർ അരൂർ, സലീം കരുനാഗപ്പള്ളി, എം.കെ. ശാക്കിർ, വി.എ. ഇബ്രാഹിംകുട്ടി, വി. മുഹമ്മദ് സു ല്ലമി, സജ്ജാദ് ഫാറൂഖി, നൗഫിയ ഖാലിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.