കൊച്ചി: മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെയും ജനപ്രതിനിധികളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദനയോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എ പുരസ്കാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖര വാര്യർ, അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യൻ, ഷിബു മൂലൻ, സന്ധ്യ നാരായണപിള്ള, രാജേഷ് മഠത്തിമൂല, രഞ്ജിനി അംബുജാക്ഷൻ, സി.എസ്. രാധാകൃഷ്ണൻ, കെ.സി. രാജപ്പൻ, സെക്രട്ടറി ജി. ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.