സംസ്ഥാന പ്രിൻസിപ്പൽസ് കോൺഫറൻസ് കുട്ടിക്കാനത്ത്

മൂവാറ്റുപുഴ: സംസ്ഥാന എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാരുടെ വാർഷിക സമ്മേളനം മേയ് 1, 2 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളിലൂടെ സമൂഹത്തിലെ നഷ്ടപ്പെട്ട മൂല്യബോധം തിരിച്ചുപിടിക്കേണ്ടതി​െൻറ ആവശ്യകതയിൽ ഊന്നിയാണ് സമ്മേളനം. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ഡോ. രാജൻ വർഗീസ്, എം.ജി. സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സാബു തോമസ്, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. പ്രിൻസിപ്പൽസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ. എം. ഉസ്മാൻ അധ്യക്ഷത വഹിക്കും. സർവിസിൽനിന്ന് വിരമിക്കുന്ന 24 പ്രിൻസിപ്പൽമാർക്ക് യാത്രയയപ്പ് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.