കൊച്ചി: സർക്കാറിെൻറ പുതിയ മദ്യനയം കടുത്ത ജനവഞ്ചനയും ജനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ മദ്യനയം തിരുത്തണമെന്നും പുതിയ മദ്യഷാപ്പുകൾ തുറക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടാം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ പച്ചാളം കവലയിൽ സംഘടിപ്പിച്ച മദ്യനയ പ്രതിഷേധ നിൽപ് സമരവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ചാത്യാത്ത് സെൻറ് മൗണ്ട് കാർമൽ ചർച്ച് വികാരി അലോഷ്യസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ചാർളി പോൾ ബോധവത്കരണ ക്ലാസെടുത്തു. അതിരൂപത പ്രസിഡൻറ് ഷാജൻ പി. ജോർജ്, തങ്കച്ചൻ വെളിയിൽ, ആൻറണി കൊമരംചാത്ത്, ബോസ്കോ, പി.ജി. സെബാസ്റ്റ്യൻ, കെ.വി സെബാസ്റ്റ്യൻ, റാഫേൽ മുക്കത്ത്, സിസ്റ്റർ അന്ന ബിന്ദു, ഐ.സി ആൻറണി എന്നിവർ സംസാരിച്ചു. വിദഗ്ധ തൊഴിലാളികളുടെ വിവരശേഖരം തയാറാക്കുന്നു; പിന്തുണയുമായി വ്യവസായസമൂഹം കൊച്ചി: വൈദഗ്ധ്യം വേണ്ടിവരുന്ന തൊഴിലുകൾ ചെയ്യുന്നവരുടെ വിവരശേഖരം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് സംസ്ഥാന വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടറും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയിസ്) എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. 'സ്കിൽ ഇന്ത്യ കേരള-2018' നൈപുണ്യമേളയുടെ ഭാഗമായി നടന്ന 'മാറുന്ന കാലഘട്ടത്തിലെ സംരംഭകത്വവും തൊഴിലും' പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുനിന്ന് തിരികെ വരുന്നവർക്ക് പ്രത്യേക പട്ടികയുണ്ടാക്കും. ഇവരുടെ തൊഴിൽ വൈദഗ്ധ്യം രാജ്യത്തിനകത്തുള്ളവെരക്കാൾ മികച്ചതായിരിക്കും. അക്കാദമിക യോഗ്യതയില്ലെങ്കിൽകൂടി ഇവർക്ക് കെയിസിൽനിന്ന് സാക്ഷ്യപത്രം നൽകാനും ആലോചിക്കുന്നു. ഐ.ടി.സികളിലും ഐ.ടി.ഐകളിലും പരിശീലനത്തിന് ഇവരുടെ നൈപുണ്യശേഷി ഉപയോഗിക്കാനും പദ്ധതിയുണ്ട്. ആവശ്യക്കാർക്ക് നൈപുണ്യം വിലയിരുത്തി തൊഴിലാളികളെ തെരഞ്ഞെടുക്കാവുന്ന വിധത്തിലാകും സംവിധാനമെന്നും ഡോ. ശ്രീറാം പറഞ്ഞു. കേരളത്തിലെ വ്യവസായികസമൂഹം കാത്തിരുന്ന തീരുമാനമാണിതെന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.െഎ.ഐ) മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ നവാസ് മീരാൻ പറഞ്ഞു. വിദഗ്ധ തൊഴിലാളികളെ കിട്ടൽ ശ്രമകരമാണ്. ഇതിന് സർക്കാർ സംവിധാനമുണ്ടാക്കുന്നത് വ്യവസായികലോകത്തിന് അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ചേംബർ ഓഫ് േകാമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ ഡോ. എൻ എം. ഷറഫുദ്ദീൻ, ഫിക്കി കേരള ചാപ്റ്റർ സഹ ചെയർമാൻ ദീപക് എൽ. അസ്വാനി, കേരള മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് വിവേക് ഗോവിന്ദ്, ദി ഇൻഡസ് ഒൺട്രപ്രണേഴ്സ് കേരള (ടി.െഎ.ഇ) മുൻ പ്രസിഡൻറും ചാർട്ടർ മെംബറുമായ എസ്.ആർ. നായർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബംഗളൂരു ആസ്ഥാനമായ സോഷ്യോയുടെ ഡയറക്ടർ അപർണ വിശ്വനാഥായിരുന്നു മോഡറേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.