കൊച്ചി: മേയ് ദിനാചരണത്തിെൻറ ഭാഗമായി ജില്ലയിൽ 23 കേന്ദ്രത്തിൽ സംയുക്ത തൊഴിലാളി മേയ്ദിന റാലിയും സമ്മേളനവും നടക്കും. എറണാകുളം, കളമശ്ശേരി, അങ്കമാലി, കോതമംഗലം, നെടുമ്പാശ്ശേരി, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കൊച്ചി, പറവൂർ, ആലങ്ങാട്, കാക്കനാട്, മുളന്തുരുത്തി, വൈപ്പിൻ, പള്ളുരുത്തി, ഏലൂർ, കാലടി, കവളങ്ങാട്, തൃപ്പൂണിത്തുറ, കോലഞ്ചേരി, പിറവം, വൈറ്റില എന്നിവിടങ്ങളിലാണ് റാലി. എറണാകുളത്ത് ടൗൺഹാളിന് മുന്നിൽനിന്ന് ആരംഭിക്കുന്ന റാലി ഹൈകോടതി കവലയിൽ സമാപിക്കും. മേയ്ദിന സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.