പൊന്നുരുന്നി സപ്ലൈകോ ഔട്ട്‌ലറ്റില്‍ മോഷണം

കൊച്ചി: വൈറ്റില പൊന്നുരുന്നിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഔട്ട്‌ലറ്റില്‍ മോഷണം. 1,28,450 രൂപ നഷ്ടപ്പെട്ടതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും കലക്ഷന്‍ തുക ഔട്ട്‌ലറ്റില്‍തന്നെ സൂക്ഷിക്കുകയായിരുന്നു. ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ പണം സൂക്ഷിച്ചിരുന്ന മുറിയിലെ അലമാരയും തകര്‍ത്താണ് പണം കവര്‍ന്നത്. ഔട്ട്‌ലറ്റില്‍ കാമറയില്ലാത്തതിനാല്‍ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല. ഞായറാഴ്ച അവധിയായിരുന്നതിനാല്‍ മോഷണവിവരം ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഞായറാഴ്ച രാത്രിയോടെ കെട്ടിട ഉടമസ്ഥന്‍ ഷട്ടര്‍ തുറന്നുകിടക്കുന്നത് കണ്ടതോടെ ഔട്ട്‌ലറ്റ് മാനേജറെ വിവരം അറിയിക്കുകയായിരുന്നു. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച ബാങ്ക് അവധിയായിരുന്നതിനാലാണ് കലക്ഷന്‍ തുക ബാങ്കില്‍ അടക്കാന്‍ സാധിക്കാതിരുന്നതെന്ന് സപ്ലൈകോ എറണാകുളം ഡിപ്പോ മാനേജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.