സുഭാഷ്​ പാർക്കിൽ പ്രഭാതസവാരി; കുശലം പറഞ്ഞ്​ ഉപരാഷ്​ട്രപതി

കൊച്ചി: സുരക്ഷ അകമ്പടിയില്ലാതെ കായൽ സൗന്ദര്യം നുകർന്ന് മറൈൻ ഡ്രൈവിലെ സുഭാഷ് പാർക്കിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവി​െൻറ പ്രഭാതസവാരി. ചുറുചുറുക്കോടെ കൈവീശി നടന്ന ഉപരാഷ്ട്രപതിയെ കണ്ടപ്പോൾ പാർക്കിലെ പതിവ് നടപ്പുകാരുടെയും പ്രധാന റോഡിലെ കാൽനടക്കാരുടെയും കണ്ണുകളിൽ അമ്പരപ്പും ആഴ്ചര്യവും. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, മേയർ സൗമിനി ജയിൻ എന്നിവർക്കൊപ്പമാണ് വെങ്കയ്യ നായിഡു തിങ്കളാഴ്ച രാവിലെ സുഭാഷ് പാർക്കിൽ നടക്കാനിറങ്ങിയത്. കൊച്ചിയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം കൂടെയുണ്ടായിരുന്നവരോട് സംസാരിച്ചു. ഇടക്കൽപം വിശ്രമിച്ചശേഷം വീണ്ടും നടപ്പ് തുടർന്നു. പാർക്കിൽ നടക്കാനെത്തിയ മറ്റുള്ളവരോടും ശുചീകരണ തൊഴിലാളികളോടുമെല്ലാം കുശലം പറയാനും വിശേഷങ്ങൾ തിരക്കാനും ഉപരാഷ്ട്രപതി മറന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.