ശ്രീജിത്തിെൻറ കസ്റ്റഡി മരണം: എസ്.പിയുടെ പേരിൽ കൊലക്കുറ്റത്തിന് കേെസടുക്കണം -യു.ഡി.എഫ് കൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിന് മുഖ്യ ഉത്തരവാദിയായ മുൻ റൂറൽ എസ്.പിയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കീഴുദ്യോഗസ്ഥരുടെ പേരിൽ കേസെടുത്ത് റൂറൽ എസ്.പിയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇൗ മാസം എട്ടിന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 10,000 പേരെ പങ്കെടുപ്പിച്ച് കലക്ടറേറ്റ് ഉപരോധിക്കാൻ തീരുമാനിച്ചു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, എൻ. വേണുഗോപാൽ, വി.ജെ. പൗലോസ്, ലൂഡി ലൂയിസ്, അബ്ദുൽ മുത്തലിബ്, വിൻസൻറ് ജോസഫ്, കെ.എം. അബ്ദുൽ മജീദ്, ജോർജ് സ്റ്റീഫൻ, പി. രാജേഷ്, ടി.ആർ. ദേവൻ, എം. േപ്രമചന്ദ്രൻ, ഐ.കെ. രാജു, വിജയലക്ഷ്മി, എൻ.പി. പൗലോസ്, കെ. രജികുമാർ, എം.ആർ. അഭിലാഷ്, ലത്തീഫ് ആലുവ, സേവ്യർ തായങ്കരി, പദ്മനാഭൻ, ജോഷി പള്ളൻ, എൻ.കെ. സച്ചു, പോളച്ചൻ മണിയങ്കോട്, കെ.വൈ. യൂസുഫ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പിൽ ഒന്നാമത് പറവൂർ കൊച്ചി: ജില്ലയിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2017-18 സാമ്പത്തികവർഷം 182 തൊഴിൽ പ്രദാനം ചെയ്താണ് പറവൂർ ബ്ലോക്ക് നേട്ടം കൈവരിച്ചത്. 100 തൊഴിൽ ദിനങ്ങൾ നേടിയ കുടുംബങ്ങളുടെ എണ്ണത്തിൽ ജില്ലയിൽ പറവൂർ രണ്ടാം സ്ഥാനത്താണ്. ലക്ഷ്യമിട്ടിരുന്ന 1,48,335 തൊഴിൽ ദിനങ്ങളെ മറികടന്ന് 2,69,601 തൊഴിൽ ദിനങ്ങളാണ് ഈ വർഷം സൃഷ്ടിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒമ്പത് കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് ചെലവഴിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് 1087 കുടുബങ്ങൾക്ക് 100 ദിവസവും 79 കുടുംബങ്ങൾക്ക് 150 ദിവസവും തൊഴിൽ നൽകി. തൊഴിലാളികളിൽ 95 ശതമാനവും സ്ത്രീകളാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു ലക്ഷം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ പഞ്ചായത്തുകളിൽ 31 നഴ്സറി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.