റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം

പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിലെ കുഴികൾ അടക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. വളവുകളിൽ രൂപപ്പെട്ട കുഴികളിലാണ് വാഹനങ്ങൾ കൂടുതലായും അപകടത്തിൽപെടുന്നത്. ചേർത്തല-അരൂക്കുറ്റി റോഡിൽ പാണാവള്ളി വീരമംഗലം വളവിൽ രൂപപ്പെട്ട കുഴികളിൽ അപകടങ്ങൾ പതിവായി. വളവിൽതന്നെ ശുദ്ധജല വിതരണ പൈപ്പി​െൻറ മാൻഹോൾ റോഡിൽ ഉയർന്ന് നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. മാൻഹോളി​െൻറ സമീപത്തുതന്നെയാണ് കുഴികൾ. ഇതിൽ രണ്ടിലും വീഴാതെ വാഹനങ്ങൾ വെട്ടിക്കുന്നതുമൂലവും അപകടം സംഭവിക്കുന്നുണ്ട്. ദൂരെനിന്ന് കാണാൻ കഴിയാത്ത ഈ കുഴികളുടെ സമീപത്തെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലം പിന്നിലൂടെ വരുന്ന വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്. 25 കിലോമീറ്ററുള്ള ചേർത്തല-അരൂക്കുറ്റി റോഡിൽ പത്തോളം വളവാണുള്ളത്. ഇതിൽ നാലെണ്ണം എസ് ആകൃതിയിലുള്ള വളവും. ഇവിടെയെല്ലാം അപകടം പതിവ് കാഴ്ചകളാണ്. വളവുകളിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ മറ്റ് വാഹനങ്ങൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. വളവുകൾ മാറ്റി നേരെയുള്ള റോഡ് നിർമാണം വേണമെന്നും മാൻഹോൾ റോഡി​െൻറ നടുവിൽനിന്ന് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ലൈസൻസ് ഫീസും തൊഴിൽ കരവും വർധിപ്പിച്ചെന്ന് പരാതി അരൂർ: പഞ്ചായത്ത് ലൈസൻസ് ഫീസും തൊഴിൽ കരവും വർധിപ്പിച്ചെന്ന പരാതിയുമായി മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ഹൈകോടതിയെ സമീപിച്ചു. ഫെബ്രുവരി 20ന് വ്യാപാരി വ്യവസായി ഏകോപന സമിതി അരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറി​െൻറ നേതൃത്വത്തിൽ സമരപ്പന്തലിെലത്തി വ്യാപാരികളുമായി സംസാരിച്ച് അനുയോജ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറും ഭരണ-പ്രതിപക്ഷ അംഗങ്ങളും ഉറപ്പ് പാലിക്കാതെ വ്യാപാരികളെ കബിളിപ്പിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. 10 ദിവസത്തിനകം കോടതി മുമ്പാകെ വിശദീകരണം നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. മറ്റു പഞ്ചായത്തിനില്ലാത്ത നിയമം അരൂർ പഞ്ചായത്തിന് എങ്ങനെ ബാധകമായി എന്ന് കോടതി ചോദിച്ചു. ജെ.എസ്.എസ് ഗ്രൂപ്പുകൾ ഒന്നിക്കണം ആലപ്പുഴ: രാജ്യത്ത് മത-വർഗീയ-ഫാഷിസ്റ്റ് ശക്തികൾ കരുത്താർജിക്കുന്ന സാഹചര്യത്തിൽ സാമൂഹികനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജെ.എസ്.എസ് ഗ്രൂപ്പുകൾ കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ യോജിച്ച് ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്ന് ഏകീകൃത ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപൻ പറഞ്ഞു. സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പാളയം സതീഷ് അധ്യക്ഷത വഹിച്ചു. കാട്ടുംപുറം സുധീഷ്, പാമർ ഹാരിസ്, എസ്. സുദർശനൻ, ചൂനാട് ജയപ്രസാദ്, മണക്കാട് പ്രസാദ്, അജി ആലപ്പാട്, എം. നാഷിദ്, ചേപ്പാട് മുരളി, കൊല്ലക രാമചന്ദ്രൻ, വാവറയമ്പലം അജികുമാർ, മഞ്ചുപ്രകാശ്, കെ. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.