ഒഴിപ്പിച്ച നടപ്പാതയിൽ വീണ്ടും കച്ചവടം തുടങ്ങി

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ വടക്കുഭാഗത്തെ മതിലിന് വെളിയിൽ റോഡിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിച്ച് ഒരുദിവസം പിന്നിട്ടപ്പോൾ വീണ്ടും അതേ സ്ഥലത്ത് വഴിയോര കച്ചവടക്കാർ കച്ചവടം തുടങ്ങി. ഇവർക്ക് പിന്തുണയുമായി സി.ഐ.ടി.യുവി​െൻറ കൊടി നാട്ടിയത് ഇടത് ഭരണത്തിലുള്ള അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന് തിരിച്ചടിയായി. വഴിയോര കച്ചവട യൂനിയനാണ് കൊടികുത്തിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തും പൊലീസും ചേർന്നാണ് ഗതാഗത തടസ്സത്തി​െൻറ പേരിൽ നടപ്പാത ഒഴിപ്പിച്ചത്. പള്ളിമുക്ക്-റെയിൽപാളം തീരദേശ റോഡിൽ വഴിയോര കച്ചവടക്കാരും റോഡിലേക്കുള്ള നിർമാണ പ്രവർത്തനങ്ങളും മൂലം ഗതാഗത തടസ്സമാണെന്ന് കാണിച്ച് നാട്ടുകാർ പഞ്ചായത്തിന് നൽകിയ പരാതിയെ തുടർന്നാണ് കച്ചവടക്കാരെ ഒഴിപ്പിക്കുകയും നിർമാണങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തത്. എന്നാൽ, സാധാരണ കച്ചവടക്കാർക്ക് മാത്രമാണ് പഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയതെന്ന് ചെറുകിട കച്ചവടക്കാർ പറഞ്ഞു. വലിയ കെട്ടിടങ്ങൾ ഉള്ളവരുടെ അനധികൃത നിർമാണങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല. കൂടാതെ അധികം തിരക്കില്ലാത്ത റോഡി​െൻറ പടിഞ്ഞാേറ റെയിൽപാളത്തോട് ചേർന്ന് നിൽക്കുന്ന കടകളുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റിയതിലും പ്രതിഷേധം ശക്തമായി. ഭക്ഷ്യസുരക്ഷ പദവിയിലേക്ക് പുന്നപ്ര തെക്ക് പഞ്ചായത്തും ആലപ്പുഴ: ജില്ലയിലെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തും സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്താകുന്നു. ഈ വർഷത്തെ സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ഇതി​െൻറ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യോൽപാദന വിതരണ വിൽപന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുശാസിക്കുംവിധം ലൈസൻസും രജിസ്‌ട്രേഷനും എടുക്കണം. അംഗൻവാടികൾ, കാൻറീൻ, മെസ്, ഉച്ചഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ലൈസൻസും രജിസ്‌ട്രേഷനും വേണം. പഞ്ചായത്തിലെ പൊതുകുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ജലസ്രോതസ്സുകളും പരിശോധിക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ജനപ്രതിനിധികൾ, ഭക്ഷ്യവ്യാപാരികൾ, അംഗൻവാടി, ആശ പ്രവർത്തകർ, സ്‌കൂളുകളിൽ ഉച്ചഭക്ഷണം തയാറാക്കുന്നവർ എന്നിവർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തും. ഇൗ മാസം 14, 22 തീയതികളിൽ അമ്പലപ്പുഴ മണ്ഡലം ഭക്ഷ്യസുരക്ഷ ഓഫിസർ എം. ജിഷ രാജ് ക്ലാസെടുക്കും. ഇതോടനുബന്ധിച്ചുള്ള ലൈസൻസ് മേള 22ന് നടത്തും. പഞ്ചായത്തിൽ ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും മേളയിൽ പങ്കെടുത്ത് ലൈസൻസ് നേടണമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ സി.എൽ. ദിലീപ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.