കൊച്ചി: ഇക്കാലത്ത് സോഷ്യലിസത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഒരു പാര്‍ട്ടി അധികാരം പിടിച്ചടക്കുകയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം കൊണ്ടുവരുകയും ചെയ്യുന്ന ക്ലാസിക്കല്‍ രീതിയിലൂടെ നടക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഇടതുചിന്തകനുമായ പ്രഭാത് പട്‌നായിക്. കൃതി സാഹിത്യവിജ്ഞാനോത്സവത്തില്‍ 'പ്രതിസന്ധിയുടെ കാലത്തെ മൂലധനം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിെൻറ ഉന്നത മാതൃകയായി മാത്രമേ ഇനി സോഷ്യലിസത്തെപ്പറ്റി സങ്കല്‍പ്പിനാകൂ. സോവിയറ്റ് യൂനിയനിലെ ഒറ്റപാര്‍ട്ടി വ്യവസ്ഥ തൊഴിലാളിവര്ഗത്തിെൻറ സര്‍വാധിപത്യത്തില്‍നിന്ന് പാര്‍ട്ടിയുടെ സര്‍വാധിപത്യമായി ജീര്‍ണിച്ചു. ഇത് ന്യായീകരിക്കാവുന്നതല്ല. എന്നാല്‍, മുന്‍കാല സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ ഏറെ തലങ്ങളില്‍ പ്രസക്തമായിരുെന്നന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷ, ദേശീയത, ഭക്ഷണം എന്നിവയിലൂടെ മനുഷ്യര്‍ക്കിടയില്‍ പരസ്പരം ആക്രമിക്കാനുള്ള ത്വര ഉണര്‍ത്തുകയാണ് കപട ദേശീയവാദികള്‍ ചെയ്യുന്നതെന്ന് 'സാംസ്‌കാരിക ഫാഷിസം' സെഷനില്‍ സംസാരിച്ച പി.കെ. പോക്കര്‍ പറഞ്ഞു. ചരിത്രത്തിെൻറ രേഖപ്പെടുത്തലുകളാണ് കൃതികളെന്നും രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്നും 'എഴുത്തിെൻറ രാഷ്ട്രീയം' വിഷയത്തില്‍ സംസാരിച്ച കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. എഴുത്ത് നമ്മിലുണ്ടാക്കുന്ന ചലനങ്ങള്‍ അറിയാന്‍ അത് പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയംകൂടി അറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.