ഓർഗാനിക് ബി.പി.എസിന് ഒലിവ് ക്രൗൺ പുരസ്​കാരം

കൊച്ചി: ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ (െഎ.എ.എ) ഏർപ്പെടുത്തിയ പരിസ്ഥിതിരംഗത്തെ മികച്ച ആശയ പ്രചാരണത്തിനുള്ള ബഹുമതിയായ ഒലിവ് ക്രൗൺ പുരസ്കാരം പ്രമുഖ ബ്രാൻഡ് കൺസൾട്ടിങ് കമ്പനിയായ ഓർഗാനിക് ബി.പി.എസിന്. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓർഗാനിക് ബി.പി.എസ് സംഘടിപ്പിച്ച ഗ്രീൻ സ്റ്റോം എന്ന ഓൺലൈൻ സംരംഭമാണ് ഡിജിറ്റൽ വിഭാഗത്തിൽ ഒലിവ് ക്രൗൺ പുരസ്കാരം നേടിയത്. കേരളത്തിൽനിന്ന് ഒലിവ് ക്രൗൺ പുരസ്കാരത്തിന് അർഹമാകുന്ന ഏക സ്ഥാപനമാണിത്. ഒഗിൽവി ആൻഡ് മേത്തർ (കാമ്പയിൻ), റിലയൻസ് ഫൗണ്ടേഷൻ (കോർപറേറ്റ് സോഷ്യൽ ക്രുസേഡർ), ഇഷ ഫൗണ്ടേഷൻ (ഗ്രീൻ ക്രുസേഡർ), ജെവാൾട്ടർ തോംപ്സൺ, ദി സോഷ്യൽ സ്ട്രീറ്റ് (പ്രസ് സർവിസസ്) എന്നിവയാണ് മറ്റ് അവാർഡ് േജതാക്കൾ. ചൊവ്വാഴ്ച മുംബൈയിൽ നടന്ന അവാർഡ് നിശയിൽ ഓർഗാനിക് ബി.പി.എസിനുവേണ്ടി മാനേജിങ് ഡയറക്ടർ ദിലീപ് നാരായണൻ, ക്ലസ്റ്റർ ഹെഡ് ജിമ്മി തോമസ്, ക്രിയേറ്റിവ് കോഒാഡിനേറ്റർ ധന്യ പപ്പൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.