യു.ഡി.എഫ് അംഗങ്ങൾ നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

പെരുമ്പാവൂർ: പരാതികൾക്ക് വ്യക്തമായ മറുപടി നഗരസഭ അധ്യക്ഷയും സെക്രട്ടറിയും നൽകുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ലോറി സ്റ്റാൻഡിലെ അനധികൃത മണ്ണ് വിൽപന അന്വേഷിക്കുക, ബസ് ടെർമിനൽ നിർമാണത്തിന് ഹാബിറ്റാറ്റിന് അനുമതി നൽകിയ നടപടിയെക്കുറിച്ച് വിശദമാക്കുക, ബിൽഡിങ് പെർമിറ്റില്ലാതെ 10ാം വാർഡിലെ അംഗൻവാടിക്ക് മുകളിൽ ലൈബ്രറി പണിയുന്നതിന് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. പെരുങ്കുളം പുഞ്ചയിെലയും ലോറി സ്റ്റാൻഡിെലയും ഇരുനൂറ്റി അമ്പതോളം ലോഡ് മണ്ണ് കൗൺസിൽ തീരുമാനമില്ലാതെ മറിച്ചുവിറ്റതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ബലക്ഷയമുള്ള അംഗൻവാടി കെട്ടിടത്തിന് മുകളിൽ ലൈബ്രറി കെട്ടിടം പണിയരുതെന്ന് മുനിസിപ്പൽ എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടും ഇത് അവഗണിച്ചാണ് ചെയർപേഴ്സൻ മൗനാനുവാദം നൽകിയത്. 72 ലക്ഷം രൂപയുടെ ബസ് ടെർമിനൽ നിർമാണത്തിന് ഏജൻസിക്ക് കരാർ വാക്കാൽ നൽകുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. യു.ഡി.എഫി​െൻറ നേതൃത്വത്തിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് ബിജുജോൺ ജേക്കബ് പറഞ്ഞു. എ.ജി. ജെസി, ഉഷ ദിവാകരൻ, മോഹൻ ബേബി, സീന അബൂബക്കർ, മിനി ജോഷി, അപ്പു മണികണ്ഠൻ, ശാന്ത പ്രഭാകരൻ, ബിജുജോൺ ജേക്കബ് തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.