വിവിധ ജില്ലകളിലായി 27 മോഷണക്കേസിലെ പ്രതി അറസ്​റ്റിൽ

പിറവം: വിവിധ ജില്ലകളിലായി 27 മോഷണക്കേസിൽ പ്രതിയായ ലോംഗോ എന്ന തലയാഴം വൈക്കം ഒാണിശ്ശേരി ലക്ഷംവീട് കോളനിയിൽ അഖിൽ (24) പിടിയിൽ. മാമലശ്ശേരി സ​െൻറ് മിഖായേൽ ചർച്ചിലെ ഭണ്ഡാരം കുത്തിത്തുറന്നത് അഖിലാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴിഞ്ഞ ഡിസംബറിൽ അഖിൽ ഉൾപ്പെടുന്ന മോഷണസംഘം രാമമംഗലം കുഴുപ്പിള്ളിക്കാവ് ക്ഷേത്രത്തിൽ എത്തിയത് സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലെ മോഷക്കേസുകളും ക്വേട്ടഷൻ കേസുകളിലും പ്രതിയാണ്. കുപ്രസിദ്ധ ഗുണ്ടകളായ സജിയുടെയും തിരുവനന്തപുരം ഗുണ്ടുകാട് ഷാജിയുടെയും സംഘത്തിൽ പ്രവർത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരമായി കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിക്കുന്ന പ്രതി രാത്രി കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. മോഷണവും മറ്റും തടയാൻ റൂറൽ എസ്.പിയുടെ നിർദേശ പ്രകാരം രാമമംഗലം എസ്.െഎ എം.പി. എബിയുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തി വരവെ മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സിനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ബിജു പി. കുമാർ, എബ്രഹാം വർഗീസ്, ബി. ചന്ദ്രബോസ്, പി.സി. ജോബി എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.