മൂവാറ്റുപുഴ: ത്രിപുരയിലെ ആര്‍.എസ്.എസ്-സംഘ്പരിവാര്‍ അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ പ്രകടനം നടത്തി. പാർട്ടി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പി.ഒ ജങ്ഷന്‍ ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. ജില്ല കമ്മിറ്റി അംഗം എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.എം. ഹാരിസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.എ. സനീർ, ടി.ജി. സലിംകുമാർ, ജോളി പി. ജോർജ്, വിന്‍സൻറ് ഇല്ലിയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം ഇ.മെയില്‍ അടിക്കുറിപ്പ് em mvpa CPI PRIDESHATHAM MVPA ത്രിപുരയിലെ ആര്‍.എസ്.എസ്-സംഘ്പരിവാര്‍ അക്രമത്തിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.