കഞ്ചാവുമായി ഒരാൾ പിടിയിൽ

എക്സൈസ് സംഘത്തിനെതിരെ കുരുമുളക് സ്പ്രേ ആക്രമണം മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മടക്കത്താനം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിലായി. തൊടുപുഴ വണ്ണപ്പുറം കൊങ്ങമലയിൽ അരുൺജിത്താണ് പിടിയിലായത്. ബുള്ളറ്റ് ബൈക്കിൽ കഞ്ചാവ് കടത്തുന്ന പ്രതി കൈവശം കരുതിയ കുരുമുളക് സ്പ്രേ ഉപയോഗിച്ച് എക്സൈസ് സംഘത്തെ ആക്രമിച്ചു. തുടർന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുമ്പും കഞ്ചാവുമായി പിടിയിലായ പ്രതി മൂവാറ്റുപുഴ, വാഴക്കുളം മേഖലകളിൽ വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസലി​െൻറ നേതൃത്വത്തിൽ എക്സൈസ് സംഘവും എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഷാഡോ ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഷാഡോ എക്സൈസ് ടീം അംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി.ഡി. സജീവൻ, പ്രിവൻറിവ് ഓഫിസർ എൻ.എ. മനോജ്, സി.ഇ.ഒമാരായ എം.യു. സാജു, പി.എം. കബീർ, വി. ഉന്മേഷ്, കെ.എ. റസാഖ്, എൻ.കെ. മോഹനൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. വിവരം അറിയിക്കണം മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0485 2836717, 9400069576 എന്നീ നമ്പറുകളിൽ അറിയിക്കണം. മേഖലയിൽ നിരീക്ഷണവും പരിശോധനയും തുടരുമെന്നും ഇതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും എക്സെെസ് ഇൻസ്പെക്ടർ അറിയിച്ചു. ചിത്രം: em mvpa 1 (3) അരുൺജിത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.