കിഴക്കമ്പലം: ചെങ്ങരയിൽ എം.ആർ.ഇ ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനത്തിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 9.45നാണ് സംഭവം. എം.ആർ നിലയത്തിൽ രാജെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. റിപ്പയറിങ്ങിനിടെ ഷോർട്ട് സർക്യൂട്ട് മൂലം തീ പടരുകയായിരുന്നു. വയറിങ്ങുകളിലുണ്ടായ തീ ജനറേറ്റർ, ആംപ്ലിഫയർ, എൽ.ഇ.ഡി ബൾബുകൾ തുടങ്ങിയവയിലേക്കും പടരുകയായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെ ഉടമസ്ഥന് ചെറിയ പൊള്ളലേറ്റു. ഇയാളെ കോലഞ്ചേരി മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ ടി.സി. സാജു, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പട്ടിമറ്റം ഫയർഫോഴ്സ് തീയണച്ചു. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി. വാഹനാപകടത്തിൽ പരിക്ക് കിഴക്കമ്പലം: വാഹനാപകടത്തിൽ യുവാവിന് പരിക്ക്. ചൊവ്വാഴ്ച രാത്രി 10ന് പട്ടിമറ്റം ജങ്ഷന് സമീപം കണ്ണങ്ങാത്താഴത്താണ് അപകടം. ബൈക്കപകടത്തിൽ പത്തനംതിട്ട മണ്ണടി സ്വദേശി ഷംനാദിനാണ് പരിക്കേറ്റത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി. അബോധാവസ്ഥയിലായിരുന്ന ഷംനാദിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കെ.എച്ച്. ജതീഷ് കുമാർ, എസ്. ഉണ്ണികൃഷ്ണൻ, അനിബൻ കുര്യാക്കോസ്, എം.വി. മോഹനൻ എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.