കൊച്ചി: ജസ്റ്റിസ് ഡി. ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിനാളുകൾ കലൂരിലെ വീട്ടിലും രവിപുരം ശ്മശാനത്തിലുമെത്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക് വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഷാഹിദ കമാൽ, ഇ.എം. രാധ, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, മേയർ സൗമിനി ജയിൻ, ഐ.ജി ആർ. ശ്രീലേഖ, ബിനോയ് വിശ്വം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമി, ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ബി. കോശി, ജയശങ്കര്‍ നമ്പ്യാര്‍, വിനോദ് ചന്ദ്രന്‍, സുരേന്ദ്രമേനോന്‍, പി. രവീന്ദ്രന്‍, രാജ വിജയരാഘവന്‍, അനില്‍ കെ. നരേന്ദ്രന്‍, അനു ശിവരാമന്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.