കൃതി സാഹിത്യ-വിജ്ഞാനോത്സവം ഇന്നുമുതൽ; കിരണ്‍ നഗാര്‍കര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 'കൃതി' അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായ സാഹിത്യ-വിജ്ഞാനോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. മറൈന്‍ ഡ്രൈവിലെ പുസ്തകോത്സവ വേദിയില്‍ വൈകീട്ട് ആറിന് മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ കിരണ്‍ നഗാര്‍കര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ടി. പദ്മനാഭന്‍, പ്രഫ. എം.കെ. സാനു, പ്രഫ. എം. ലീലാവതി, കെ. സച്ചിദാനന്ദന്‍, സി. രാധാകൃഷ്ണന്‍, രാജന്‍ ഗുരുക്കള്‍, ഷാജി എന്‍. കരുണ്‍ എന്നിവര്‍ ദീപം തെളിക്കും. ബോള്‍ഗാട്ടി പാലസിലെ അഞ്ച് വേദികളിലായി ബുധനാഴ്ച മുതൽ ഇൗ മാസം 11 വരെ സാഹിത്യ-വിജ്ഞാനോത്സവത്തി​െൻറ ഭാഗമായി നൂറ്റിമുപ്പതോളം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 12 വിദേശ എഴുത്തുകാരും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അറുപതിലേറെ എഴുത്തുകാരും 250ലേറെ മലയാളി എഴുത്തുകാരും പെങ്കടുക്കും. ബുധനാഴ്ച മുതല്‍ 10 വരെ ദിവസവും രാവില ഒമ്പത് മുതല്‍ 9.45 വരെ കാരൂര്‍ വേദിയില്‍ യഥാക്രമം സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവരുടെ പ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകൾ തുടങ്ങുക. ദിവസവും വൈകീട്ട് ആറുമുതല്‍ 7.30 വരെ ലളിതാംബിക അന്തര്‍ജനം വേദിയില്‍ ഓപണ്‍ ഫോറത്തോടെ സെഷനുകള്‍ അവസാനിക്കും. വിദേശസാഹിത്യം, ഭാരതീയ സാഹിത്യം, ലോകത്തെ മാറ്റിമറിച്ച ആശയങ്ങള്‍, മാധ്യമങ്ങള്‍, നാടകവും സിനിമയും, പ്രസാധക രംഗം, കലാകാരനും സമൂഹവും, കേരളം 2050, സംഗീതം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ. ബോള്‍ഗാട്ടിയിലേക്ക് സൗജന്യ യാത്രസൗകര്യം കൊച്ചി: ചൊവ്വാഴ്ച വൈകീട്ട് മറൈന്‍ ഡ്രൈവിൽ ആരംഭിക്കുന്ന കൃതി സാഹിത്യോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ബോള്‍ഗാട്ടിയിലേക്ക് റോഡുമാര്‍ഗവും ജലമാര്‍ഗവും സൗജന്യ യാത്രസൗകര്യമൊരുക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവർക്കായി തത്സമയ രജിസ്‌ട്രേഷന്‍ ബോള്‍ഗാട്ടിയില്‍ ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. 500 രൂപയാണ് ഫീസ്. ഡെലിഗേറ്റ് ഫീസ് നല്‍കാത്തവർക്ക് സൗജന്യപ്രവേശനം നല്‍കും. എന്നാൽ, ഡെലിഗേറ്റുകള്‍ക്ക് ഉറപ്പായ ഇരിപ്പിടങ്ങൾ, ഫെസ്റ്റിവല്‍ ബുക്ക് ഉള്‍പ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഡെലിഗേറ്റ് പാസ് ഇല്ലാത്തവര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാം. മറൈന്‍ ഡ്രൈവിലെ പ്രധാന സ്റ്റേജിന് സമീപത്തെ ഹെലിപാഡില്‍നിന്ന് രണ്ട് ടെമ്പോവാനുകളും ഹൈകോടതി െജട്ടിയില്‍ കൃതിയുടെ പ്രത്യേക കമാനം സ്ഥാപിച്ചിട്ടുള്ള സ്ഥലത്തുനിന്ന് രണ്ട് ബോട്ടുകളും ബോള്‍ഗാട്ടിക്ക് സൗജന്യ സര്‍വിസ് നടത്തും. സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.