പ്രസവാനുകൂല്യം നിഷേധിക്കു​െന്നന്ന്

---------------------------------------------------------------------------------------------------------------------------------- കൊച്ചി: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽനിന്ന് ലഭിക്കേണ്ട അർഹതപ്പെട്ട പ്രസവാനുകൂല്യം 15,000 രൂപയാണെങ്കിലും കഴിഞ്ഞ നാലുവർഷമായി 2000 രൂപ മാത്രമാണ് അർഹതയുള്ള തൊഴിലാളികൾക്ക് ലഭിക്കുന്നതെന്ന് കേരള തയ്യൽ ആൻഡ് എംബ്രോയ്ഡറി വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി യോഗം കുറ്റപ്പെടുത്തി. ബാക്കി 13,000 രൂപ കേന്ദ്രവിഹിതം ലഭിക്കുമ്പോൾ നൽകാമെന്നു പറയുന്നുണ്ടെങ്കിലും കേന്ദ്രവിഹിതം കിട്ടി വിതരണം ചെയ്തിട്ടില്ല. സമാനസ്വഭാവമുള്ള മറ്റ് ക്ഷേമനിധികൾ പ്രസവാനുകൂല്യം 15 ,000 രൂപ കാലതാമസം കൂടാതെ വിതരണം ചെയ്യുമ്പോഴാണ് ഈ നിഷേധാത്മക നടപടി തയ്യൽ തൊഴിലാളി ക്ഷേമനിധി സ്വീകരിക്കുന്നത്. യൂനിയനുകളെ വിശ്വാസത്തിലെടുക്കാതെയുള്ള ബോർഡി​െൻറ പ്രവർത്തനത്തിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.പി. തമ്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു. ജോസ് കപ്പിത്താൻപറമ്പിൽ, ജോൺസൻ പുന്നമൂട്ടിൽ, കാർത്തികേയൻ കൊല്ലം, എം.എം. രാജു, എൻ.എം. മൈക്കിൾ, സലോമി ജോസഫ്, സാംസൺ അറക്കൽ, ചിത്ര അരുൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.