ഇടപ്പള്ളിയിൽ ഭക്ഷ്യധാന്യ സംഭരണത്തിന്​​ 14.25 കോടിയുടെ ഗോഡൗൺ വരുന്നു

കൊച്ചി: റേഷൻകടകൾ വഴി പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാൻ ഇടപ്പള്ളിയിൽ 14.25 കോടി ചെലവിൽ ഗോഡൗൺ സ്ഥാപിക്കുന്നു. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതി​െൻറ ഭാഗമായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് (സപ്ലൈകോ) ഗോഡൗൺ സ്ഥാപിക്കുന്നത്. സപ്ലൈകോ മാനേജിങ് ഡയറക്ടർ സമർപ്പിച്ച നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. കണയന്നൂർ താലൂക്ക് സപ്ലൈ ഒാഫിസ്, സിറ്റി റേഷനിങ് ഒാഫിസ് എന്നിവയുടെ കീഴിലുള്ള റേഷൻകടകൾ വഴി വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ നിലവിൽ തൃപ്പൂണിത്തുറയിലെ അഞ്ച് ഗോഡൗണുകളിലായാണ് സൂക്ഷിക്കുന്നത്. ഇവക്ക് വാടക ഇനത്തിൽ പ്രതിമാസം അഞ്ചുലക്ഷത്തോളം രൂപ ചെലവാകും. തൃപ്പൂണിത്തുറയിൽനിന്ന് റേഷൻ കടകളിലേക്കുള്ള ദൂരക്കൂടുതലും പ്രയാസം സൃഷ്ടിക്കുന്നു. ഇൗ സാഹചര്യത്തിലാണ് സ്വന്തമായി ഗോഡൗൺ നിർമിക്കാൻ സപ്ലൈകോ തീരുമാനിച്ചത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്ന ഏജൻസി സപ്ലൈകോയാണ്. വർഷങ്ങൾക്ക് മുമ്പ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് എതിർവശം ഹൗസിങ് ബോർഡിൽനിന്ന് സപ്ലൈകോ വിലയ്ക്ക് വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് ഗോഡൗൺ സ്ഥാപിക്കുന്നത്. ഏകദേശം 28,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് ഗോഡൗണാണ് നിർമിക്കുന്നത്. ഇവയിൽ രണ്ടെണ്ണം റേഷൻ ഉൽപന്നങ്ങൾ സംഭരിക്കാനും ഒരെണ്ണം സപ്ലൈകോ വിൽപനശാലകളിലേക്കുള്ള ഉൽപന്നങ്ങൾ സംഭരിക്കാനുമാകും ഉപയോഗിക്കുക. ഹിന്ദുസ്ഥാൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമാണച്ചുമതല. സ്ഥലപരിശോധനയടക്കം നടപടികൾ ഉടൻ ആരംഭിക്കും. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സപ്ലൈകോ എസ്റ്റേറ്റ് വിഭാഗം മാനേജർ രവികുമാർ പറഞ്ഞു. ഗോഡൗൺ നിർമാണത്തി​െൻറ പ്രാരംഭ ജോലികൾക്കായി സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പദ്ധതി നടത്തിപ്പിൽ ടെൻഡർ/ഇ-ടെൻഡർ നടപടികൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.