അഖില കേരള ഖുര്‍ആന്‍ പഠന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

ആലുവ: ഖുര്‍ആന്‍ പൂര്‍ണമായി പഠിക്കാനുള്ള അവസരമൊരുക്കാൻ ചാലക്കല്‍ അല്‍ മദ്റസത്തുല്‍ ഇസ്‌ലാമിയ നടത്തിവരുന്ന ഖുര്‍ആന്‍ പഠന മത്സരത്തി​െൻറ ഏഴാമത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി കെ. സുബൈദ, പാങ്ങ് സ്വദേശി ലൈല കരുവാട്ടില്‍ എന്നിവര്‍ ഒന്നാം സ്‌ഥാനം പങ്കിട്ടു. ആലുവ ചാലക്കല്‍ സ്വദേശി സലിത സത്താർ, എടയപ്പുറം സ്വദേശി ലൈല അബ്‌ദുൽ ഖാദർ, മൂവാറ്റുപുഴ സ്വദേശി ഷമീദ മജീദ് എന്നിവര്‍ രണ്ടാം സ്‌ഥാനം നേടി. മലപ്പുറം പുലാമന്തോള്‍ സ്വദേശി എം.കെ. ജാഫറിനാണ് മൂന്നാം സ്‌ഥാനം. റാങ്ക് ജേതാക്കളുെടയും പരീക്ഷയില്‍ വിജയിച്ചവരുെടയും വിശദ പട്ടിക ബ്ലോഗില്‍ (ami.chalakkal.blogspot.com) ലഭ്യമാണ്. അടുത്ത മത്സര തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.