പെരുമ്പളം ദ്വീപിൽ ബംഗാളി യുവതി റോഡില്‍ പ്രസവിച്ചു

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിൽ യുവതി റോഡില്‍ പ്രസവിച്ചു. ബംഗാൾ സ്വദേശിനി സോണാലി ബുദ്ധദേവാണ്( 23) കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെ പെരുമ്പളം പഞ്ചായത്തിലെ സൗത്ത് ബോട്ട് ജെട്ടിക്ക് സമീപത്തെ റോഡിലാണ് സംഭവം. വൈക്കത്ത് സ്‌കാനിങിന് പോകുന്ന വഴിയില്‍ പ്രസവവേദന ഉണ്ടായതാണെന്ന് യുവതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പെരുമ്പളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കീര്‍ത്തനയും നഴ്‌സുമാരും മറ്റും ചേര്‍ന്ന് അടിയന്തര വൈദ്യസേവനം നല്‍കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്ന സമയത്ത് കുഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. അമ്മയെയും കുഞ്ഞിനെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പെരുമ്പളം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹുല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.