ദേശീയ ഗാനത്തോട്​ അനാദരവ്​: വിദ്യാർഥി സ്​റ്റേഷനിൽ ഹാജരായി

മൂവാറ്റുപുഴ: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത ബിരുദ വിദ്യാർഥി സ്റ്റേഷനില്‍ ഹാജരായി. തൊടുപുഴ വെങ്ങല്ലൂര്‍ പുളിക്കാലില്‍ അസ്ലം സലീമാണ് (21) അഭിഭാഷകനോടൊത്ത് ഹാജരായത്. മൂവാറ്റുപുഴ നിര്‍മല കോളജ് അവസാന വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയാണ്. തുടർന്ന് ജാമ്യം നൽകി. കോളജില്‍ ദേശീയ ഗാനാലാപനത്തിനിടെ ക്ലാസില്‍ ബഹളമുണ്ടാക്കുകയും കൂക്കി വിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്ത സംഭവം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് പ്രതി കീഴടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.