മൂവാറ്റുപുഴ: നൽകിയ നഗരസഭ നടപടി വിവാദത്തിലേക്ക്. 60 വയസ്സ് കഴിഞ്ഞ പട്ടികജാതിക്കാർക്ക് നൽകിയ കട്ടിലുകൾ നിലവാരമില്ലെന്നതാണ് പരാതി. പട്ടികജാതി വികസന പദ്ധതി പ്രകാരം 1,47,900 രൂപ െചലവിൽ 30 കട്ടിലാണ് നൽകിയത്. കാതലുള്ള നല്ല മരം ഉപയോഗിച്ച് കട്ടിൽ നിർമിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നിലവാരം കുറഞ്ഞ പാഴ്മരം ഉപയോഗിച്ചാണ് കട്ടിൽ നിർമിച്ചതെന്നാണ് ആക്ഷേപം. തിങ്കളാഴ്ച കട്ടിൽ വിതരണം നടത്താൻ എടുത്തപ്പോഴാണ് നിലവാരം കുറഞ്ഞതാെണന്ന് മനസ്സിലായത്. പല കട്ടിലുകളും ഇളകുന്ന നിലയിലായിരുന്നു. മോശം മരം ഉപയോഗിച്ചാണ് ഇവ നിർമിച്ചതെന്ന് മുനിസിപ്പൽ കൗൺസിലർ സി.എം. ഷുക്കൂർ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.