നള​െൻറ വിരഹതാപവുമായി ഗോപിയാശാന്‍

കൊച്ചി: കാമുകിയെ ഒന്ന് കാണുംമുമ്പു തന്നെ വിരഹതാപമനുഭവിക്കുന്ന നള​െൻറ 'അഭിലാഷ വിപ്രലംഭവു'മായി ഗോപിയാശാന്‍ അരങ്ങിലെത്തിയപ്പോള്‍ ഏതാനും മണിക്കൂര്‍ മറൈന്‍ ഡ്രൈവ് നിഷധ രാജധാനിയായി. കുണ്ഡിനപുരിയിലെ ദമയന്തിക്കുള്ള സന്ദേശവുംകൊണ്ട് പോയ് വരാനുള്ള പ്രിയമാനസനായ ഹംസമായി കലാമണ്ഡലം ഷണ്മുഖനും ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയകുമാറും കാണാത്ത ദമയന്തിയെ വര്‍ണിച്ചു കേള്‍പ്പിച്ച് നളനില്‍ അഭിലാഷമുണര്‍ത്തുന്ന നാരദനായി കലാമണ്ഡലം വിപിനും വേഷമിട്ടു. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ വരികള്‍ കഥകളി ഗായകരായ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും നെടുമ്പിള്ളി രാംമോഹനും ആലപിച്ചപ്പോള്‍ ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണനും ഗോപീകൃഷ്ണന്‍ തമ്പുരാനും മദ്ദളത്തില്‍ കലാനിലയം മനോജും കലാമണ്ഡലം മനോജും അകമ്പടിയേകി. DP2 എന്തിനിച്ചെയ്യേണ്ടുഞാൻ നിന്തിരുവടിചൊല്ലാൽ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തി​െൻറ ഭാഗമായി കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിച്ച നളചരിതം (ആട്ടക്കഥ) ഒന്നാംദിവസം കഥകളി ദിലീപ് പുരയ്ക്കൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.