എസ്​.ഡി.പി.​െഎ റോഡ് നിശ്ചലമാക്കല്‍ സമരം ഇന്ന്​

ആലപ്പുഴ: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച റോഡ് നിശ്ചലമാക്കല്‍ സമരം നടത്തുമെന്ന് എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് കെ.എസ്. ഷാൻ അറിയിച്ചു. രാവിലെ 9.30 മുതല്‍ 9.40 വരെ വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കുന്ന പ്രതിഷേധമാണ് നടത്തുന്നത്. പെട്രോള്‍, ഡീസല്‍ വില നിർണയാധികാരം ഓയില്‍ കമ്പനികളില്‍നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.