കുടുംബ സംഗമം

പിറവം:അഖില കേരള വിശ്വകർമ മഹാസഭ ഏഴക്കരനാട് മണീട് ശാഖ കുട്ടണംപുറത്ത് റെജിയുടെ വസതിയിൽ താലൂക്ക് യൂനിയൻ സെക്രട്ടറി കെ.ആർ. റെജി ഉദ്ഘാടനം ചെയ്തു. ഒാണക്കൂർ ദേവീക്ഷേത്രത്തിൽ ദേശവിളക്ക് പിറവം: ഒാണക്കൂർ ദേവീക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കാഞ്ഞിരപ്പിള്ളി മനയിലേക്ക് ദേശവിളക്ക് പുറപ്പാട് നടന്നു. ഒാണക്കൂർ ക്ഷേത്രത്തിൽനിന്ന് ദുർഗാദേവിയെയും കൃഷ്ണനെയും കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽഇറക്കി പൂജക്ക് എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. ഒാണക്കൂരിൽനിന്ന് നാല് കി.മീ. ദൂരെ കാക്കൂരിലേക്ക് നടന്നചടങ്ങിൽ ഗജവീരന്മാർ തിടേമ്പറ്റി. കാഞ്ഞിരപ്പള്ളി മനയിൽ നിവേദ്യപായസം, അട,അപ്പം എന്നിവ നൽകി വരവേറ്റു.ആമ്പശ്ശേരിക്കാവ് സുജിത് വാസുദേവൻ നമ്പൂതിരി, സുരേന്ദ്രൻ ദേവകൃതം, രാജേഷ് വള്ളോംമാക്കിൽ, കാഞ്ഞിരപ്പള്ളി മനു കെ.ആർ. നാരായണൻ നമ്പൂതിരിപ്പാട്, അനിൽനമ്പൂതിരിപ്പാട്,ഹരീഷ് ആർ. നമ്പൂതിരിപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഒാണക്കൂർ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.