പിറവം: ഫെയർ സ്റ്റേജ് വർധന നടപ്പാക്കി ടിക്കറ്റ് മെഷീൻ കൈമാറാനുള്ള തടസ്സം മൂലം ഷെഡ്യൂളുകൾ വൈകിയ പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്ക്വാഡ് പരിശോധനക്കെത്തി. ഷെഡ്യൂളുകൾ താളംതെറ്റിയതോടെ ഡിപ്പോയുടെ ദിനേന വരുമാനത്തിലും രണ്ട് ദിവസങ്ങളിൽ കുറവുണ്ടായി. 60 ഷെഡ്യൂളാണ് പിറവത്തുനിന്ന് ഒാപറേറ്റ് ചെയ്യുന്നത്. പലതും ഒരുമണിക്കൂറിലേറെ വൈകിയതോടെ സ്ഥിരം യാത്രക്കാരാണ് തിരുവനന്തപുരം ചീഫ് ഒാഫിസിൽ പരാതി നൽകിയത്. ഒാർഡിനറി ബസുകൾ കമ്പ്യൂട്ടർ മെഷീൻ ഇല്ലെങ്കിലും ഒാപറേറ്റ് ചെയ്യാനാവുമെന്നിരിക്കെ ഇക്കാര്യത്തിൽ ബന്ധപ്പെട്ട വിഭാഗം ഉത്തരവാദിത്തരഹിതമായാണ് പെരുമാറിയെതന്നും പരാതി ഉയർന്നിരുന്നു. ചാർജ് പുതുക്കുന്ന ദിവസം ഷെഡ്യൂളുകൾ മുടങ്ങരുതെന്ന മാനേജിങ് ഡയറക്ടറുടെ നിർദേശവും അവഗണിക്കപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, കമ്പ്യൂട്ടർ തകരാറാണ് ഫെയർ സ്റ്റേജ് പരിഷ്കരണത്തിൽ തിരിച്ചടിയായതെന്നാണ് ഡിപ്പോയിൽനിന്ന് ലഭിക്കുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.