തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വിനിയോഗം 54.38 ശതമാനം

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വിനിയോഗം 54.38 ശതമാനം. ഫെബ്രുവരി വരെയുള്ള കണക്കാണിത്. മൂന്നുവർഷത്തിനിടെ ആദ്യമായാണ് ഫെബ്രുവരിയിൽ ഫണ്ട് വിനിയോഗം 50 ശതമാനം കടക്കുന്നത്. 2016-17ൽ 29.51 ശതമാനമായിരുന്നു ഫെബ്രുവരി വരെയുള്ള ഫണ്ട് വിനിയോഗം. മാർച്ച് അവസാനിക്കുമ്പോൾ 67.08 ശതമാനത്തിലെത്തി. 2015-16ൽ ഫെബ്രുവരി വരെ 37.78, മാർച്ചിൽ 73.61, 2014-15ൽ 39.89, 68.21 എന്നിങ്ങനെയായിരുന്നു ഫണ്ട് വിനിയോഗം. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 6194.65 കോടിയിൽ 3581.96 കോടിയാണ് ഇതുവരെ ചെലവഴിച്ചത്. ട്രഷറിയിൽ 6420 ബില്ലുകളിലായി 3765.54 കോടി പാസാകാനുണ്ട്. അവകൂടി കണക്കിലെടുത്താൽ ഫണ്ട് വിനിയോഗം 60.79 ശതമാനമാകും. ജില്ലകളിൽ കണ്ണൂരാണ് ഒന്നാമത്. ഫണ്ടി​െൻറ 62.14 ശതമാനമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലഴിച്ചത്. ഏറ്റവും പിന്നിലുള്ളത് കോഴിക്കോട്, ഫണ്ട് വിനിയോഗം 53.26 ശതമാനം. കൊല്ലം 61.41, കോട്ടയം 61.37, ആലപ്പുഴ 58.77, പാലക്കാട് 58.25, തൃശൂര്‍ 57.94, കാസർകോട് 57.87, പത്തനംതിട്ട 57.78, എറണാകുളം 57.47, മലപ്പുറം 56.86, വയനാട് 56.35, തിരുവനന്തപുരം 55.82, ഇടുക്കി 55.64 എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ. ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ 67.10 ശതമാനം ഫണ്ട് വിനിയോഗവുമായി കൊല്ലമാണ് മുന്നിൽ. കണ്ണൂര്‍ 54.56, തൃശൂര്‍ 51.92, കോഴിക്കോട് 47.29, കൊച്ചി 47.05, തിരുവനന്തപുരം 43.45 ശതമാനം. മുനിസിപ്പാലിറ്റികളിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഏറെ മുന്നിലാണ്. 98.18 ശതമാനമാണ് ഫണ്ട് വിനിയോഗം. 35.93 ശതമാനവുമായി കണ്ണൂരിലെ ശ്രീകണ്ഠാപുരമാണ് ഏറ്റവും പിന്നിൽ. ജില്ല പഞ്ചായത്തിൽ കണ്ണൂര്‍ 55.73 ഒന്നാമതും മലപ്പുറം 29.41 അവസാന സ്ഥാനത്തുമാണ്. ബ്ലോക്ക് പഞ്ചായത്തിൽ ആലപ്പുഴയിലെ അമ്പലപ്പുഴ 92.64 ശതമാനവുമായി ഏറെ മുന്നിലെത്തി. മലപ്പുറത്തെ പെരിന്തൽമണ്ണയാണ് പിന്നിൽ, 34.26 ശതമാനം. ട്രഷറിയിൽ ബില്ല് മാറുന്നതിലുള്ള കാലതാമസം നിലനിൽക്കുന്നതിനിടെയും പഞ്ചായത്തുകൾ ഫണ്ട് വിനിയോഗത്തിൽ ഏറെ മുന്നിലെത്തി. 33 പഞ്ചായത്തുകൾ 100 ശതമാനത്തിൽ മുകളിൽ തുക ചെലവഴിച്ചു. ആലപ്പുഴയിലെ മുട്ടാർ 205.8 ശതമാനം ഫണ്ട് വിനിയോഗവുമായി ശ്രദ്ധിക്കപ്പെട്ടപ്പോൾ പാലക്കാട്ടെ നെല്ലിയാമ്പതിയിൽ 13.11 ശതമാനമാണ് ചെലവഴിച്ചത്. അതേസമയം, 83 പഞ്ചായത്തുകള്‍ 50 ശതമാനം തുകപോലും ചെലവഴിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.