ശതാബ്്ദി സമാപന പരിപാടികൾ ആരംഭിച്ചു

പറവൂർ: അയൽപക്ക പൊതുവിദ്യാലയം നാടി​െൻറ നന്മക്ക് എന്ന സന്ദേശമുയർത്തി കെടാമംഗലം ഗവ. എൽ.പി സ്കൂളി‍​െൻറ മൂന്ന് വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് തുടക്കമായി. 1917ൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ പറവൂർ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളാണ്. ഫെബ്രുവരി 22ന് തുടക്കമിട്ട സമാപന പരിപാടികൾ ഈ മാസം പത്തിന് അവസാനിക്കും. ഇതിനോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ ശിൽപശാല എ.ഇ.ഒ കെ.എൻ. ലത ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക അധ്യക്ഷത വഹിച്ചു. പ്രീതി കുളങ്ങര, എസ്.എം.സി ചെയർമാൻ വി.വി. മോഹൻദാസ് ക്ലാസെടുത്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഉഷ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ ടി.വി. നിഥിൻ, സി.എസ്. ജയദേവൻ, കെ.എൻ. വിനോദ്, എൻ.എ. ശ്രീകുമാർ, എ.കെ. ജോഷി എന്നിവർ സംസാരിച്ചു. ചിത്രരചനോത്സവം ചുവർ ചിത്രകാരൻ സാജുതുരുത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ വി.എസ്. ശിവരാമൻ അധ്യക്ഷത വഹിച്ചു. അൻവിൻ കെടാമംഗലം സ്വാഗതഗാനം ആലപിച്ചു. ചിത്രരചനയിൽ എറണാകുളം സ​െൻറ് തെരേസാസ് കോളജിലെയും ആലുവ യു.സി കോളജിലെയും വിദ്യാർഥികളും പങ്കെടുത്തു. വിനോദ് കോതമംഗലം, എം.എസ്. രതീഷ്, ജ്യോതി ദിനേശൻ, സി.എ. രാജീവ്, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.