ആർ.എസ്.എസ് രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനം

പറവൂർ: ആർ.എസ്.എസ് രാജ്യത്തെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണെന്ന് മുൻ എം.പി. കെ.പി. ധനപാലൻ. മുസ്‌ലിം ലീഗി​െൻറ പറവൂരിലെ സ്ഥാപക നേതാക്കളിലൊരാളും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.എം. സുൽത്താൻ മൊയ്തീ​െൻറ മൂന്നാം ചരമവാർഷികത്തി​െൻറ ഭാഗമായി ലീഗ് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യത്തി​െൻറ കുപ്പായമിടുകയും സാംസ്കാരിക സംഘടന എന്ന് പ്രചരിപ്പിക്കുകയും ചെയ്യുമെങ്കിലും ഒരു നൂറ്റാണ്ടോട് അടുക്കുന്ന ആർ.എസ്.എസി​െൻറ ചരിത്രം പരിശോധിച്ചാൽ അൽപം പോലും മനുഷ്യത്വമില്ലാത്ത പ്രസ്ഥാനമാെണന്ന് പറയാൻ കഴിയും. വംശീയ വെറിക്കെതിരെ ജനാധിപത്യപരമായ പോരാട്ടത്തിന് മറ്റ് അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് മതേതര പ്രസ്ഥാനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജനറൽ െസക്രട്ടറി കെ.എ. അബ്ദുൽ കരീം, ജില്ല പ്രവർത്തക സമിതി അംഗം വി.എം. കാസിം, കെ.എ. ഹംസ, സി.എം. ഹുസൈൻ, കെ.എ. ഇബ്രാഹിം കുട്ടി, വിജയ് ഗണേഷ്, കെ.കെ. അബ്ദുല്ല, അൻവർ കൈതാരം, എൻ.എ. ഹമീദ്. വി.പി.എ. കരിം, ടി.ബി. നസീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.