മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നടപടിയെടുക്കണം

ആലുവ: നഗരത്തിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്ന് ആലുവ താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നഗരം പാൻമസാല മുക്തമാക്കാൻ നഗരസഭ അധികൃതര്‍ നടപടിയെടുക്കണം. മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പുമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. മൂത്താട്ടുകുറുമ്പന്‍ കോളനിയിലെ മുപ്പത്തിഎട്ടോളം കൈവശക്കാരുടെ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാരം കണ്ടെത്തും. സി.പി.എം പ്രതിനിധി ഇ.എം. സലീം അധ്യക്ഷത വഹിച്ചു. തഹസില്‍ദാർ കെ.ടി. സന്ധ്യാദേവി, പഞ്ചായത്ത് പ്രസിഡൻറുമാരായ ദിലീപ് കപ്രശേരി, അല്‍ഫോൻസ വര്‍ഗീസ്, രാഷ്ട്രീയകക്ഷി നേതാക്കളായ ഷാജി തേക്കുംകാടൻ, എൻ.എം. ജമാൽ, ഡൊമിനിക് കാവുങ്കൽ, എം.എൻ. ഗോപി, ഇ.എം. സലീം, കെ.പി. കൃഷ്ണന്‍കുട്ടി, പി.എം. റഷീദ്, മുരളി പുത്തന്‍വേലി, ചെറിയാന്‍ പാറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.