അനുമോദന സമ്മേളനം

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയെ എ പ്ലസ് ഗ്രേഡ് ലൈബ്രറിയായി തെരഞ്ഞെടുത്തതി​െൻറ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എ.സി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഗ്രേഡ് പ്രഖ്യാപനം നടത്തി. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ടി.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ലക്കുട്ടി, സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് എയപ്പുറം, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, എടത്തല ഗ്രാമപഞ്ചായത്ത് അംഗം എം.പി. അബ്‌ദു എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ സ്വാഗതവും വൈസ് പ്രസിഡൻറ് ടി.ഐ. ഇക്ബാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.