കൊച്ചി: നേത്രപരിചരണ ആശുപത്രി ശൃംഖലയായ ഐ ഫൗണ്ടേഷൻ കേരളത്തിലെ ആദ്യ സിഗ്നേച്ചര്‍ സെൻറര്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വിസസ് ചെയര്‍മാന്‍ ടി.വി. മോഹന്‍ദാസ് പൈ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.കെ. ശൈലജയുടെ ആശംസ ചടങ്ങിൽ വായിച്ചു. പി.ടി. തോമസ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, കൗണ്‍സിലര്‍ വിജയകുമാർ, ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഡി. രാമമൂര്‍ത്തി, എം.ഡി ഡോ. ചിത്ര രാമമൂര്‍ത്തി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആർ. ഗോപാൽ, കെ.എ. കുര്യച്ചൻ, കെ.എസ്.ഒ.എസ് പ്രസിഡൻറ് ഡോ. രാധാരമണൻ, സി.ഐ.ഐ.ക്യു ഹെൽത്ത് കെയര്‍ ക്യാറ്റലിസ്റ്റ്സ് ചെയര്‍മാന്‍ ഡി. സ്വാമിനാഥൻ, ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.