ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ തിരസ്​കരിക്കുന്നു ^എം.​െഎ. അബ്​ദുൽ അസീസ്​

ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിക്കുന്നു -എം.െഎ. അബ്ദുൽ അസീസ് കളമശ്ശേരി: ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിക്കലാണ് ഭരണകൂടം ചെയ്യുന്നതെന്നും കേരളത്തിലും മുസ്ലിം സമുദായം വിവേചനം അനുഭവിക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സംസ്ഥാനത്ത് ഇരട്ടനീതിയാണ് സർക്കാർ നടപ്പാക്കുന്നതെന്നും അമീർ പറഞ്ഞു. കളമശ്ശേരിയിൽ ഇഖ്റഅ് ട്രസ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരി വർഗം മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. മതസ്പർധയുടെ പേരിൽ നിരവധി പേർക്കെതിരെ കേസെടുത്തിട്ടും സർക്കാറും െപാലീസും മുസ്ലിം സമുദായത്തിലെ പ്രബോധകരെ മാത്രം വേട്ടയാടുകയാണ്. സ്വന്തം ആദർശത്തിൽ മതിപ്പില്ലാത്തവരും തങ്ങളുടെ ആദർശത്തിന് നിലനിൽപില്ലെന്ന് തിരിച്ചറിയുന്നവരുമാണ് മനുഷ്യാവകാശങ്ങളെ നിഷേധിക്കുകയും ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്നത്. വിശ്വാസത്തെ സംബന്ധിച്ച് ആത്മവിശ്വാസമില്ലാത്തവരാണ് ഇസ്ലാമിക പ്രബോധനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അബ്ദുൽ അസീസ് പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ വി.എ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, ഏരിയ പ്രസിഡൻറ് ഇസ്മായിൽ കങ്ങരപ്പടി, മാള ടി.എ. മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് പാണാടൻ സ്വാഗതം പറഞ്ഞു. മുൻ ചെയർമാൻ ഉമർ മുഹമ്മദ് മദീനി സമാപന പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.