നഗരത്തിൽ വെള്ളക്കെട്ട്:​ ജില്ല ഭരണകൂടം ഇടപെടുന്നു

കൊച്ചി: നഗരത്തിൽ നിലനിൽക്കുന്ന വെള്ളക്കെട്ട് ഭീഷണിക്ക് പരിഹാരമുണ്ടാക്കാൻ ജില്ല ഭരണകൂടം ഇടപെടുന്നു. ഇതി​െൻറ ഭാഗമായി കലക്ടർ വെള്ളിയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. കൊച്ചി കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, കെ.എം.ആർ.എൽ, ജി.സി.ഡി.എ, റെയിൽവേ, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, ഇറിഗേഷൻ എന്നിവയുടെയെല്ലാം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കലൂരിലെ കൾവർട്ട് നിർമാണത്തിലെ തടസ്സങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ നഗരത്തിൽ നിലനിൽക്കുന്ന ഗുരുതര സാഹചര്യം ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിപുലമായ യോഗം വിളിക്കാൻ കലക്ടർ തീരുമാനിച്ചത്. ചെറിയ ഒരു മഴ പെയ്താൽപോലും നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കടകളിലും വീടുകളിലും വെള്ളം കയറുന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുക. ദീർഘവീക്ഷണമില്ലാതെയും അശാസ്ത്രീയമായും കാന നിർമിക്കുന്നതും നിലവിലെ കാനകളുടെ നവീകരണം യഥാസമയം നടത്തി നീരൊഴുക്ക് സുഗമമാക്കാത്തതുമാണ് ഒറ്റ മഴയിൽപോലും നഗരം വെള്ളത്തിൽ മുങ്ങുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. മെട്രോയുടെ ഭാഗമായി കെ.എം.ആർ.എൽ നഗരത്തിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ പലതും നീരൊഴുക്ക് തടസ്സപ്പെടാൻ ഇടയാക്കുന്നുവെന്ന് പരാതിയുണ്ട്. കെ.എം.ആർ. എൽ സൗന്ദര്യവത്കരണ പ്രവർത്തനത്തി​െൻറ ഭാഗമായി കാന നിർമിച്ച് മുകളിൽ ടൈൽ വിരിച്ച് ഫുട്പാത്തും മനോഹരമാക്കുന്നുണ്ട്. എന്നാൽ, ഭാവിയിൽ ആവശ്യമെങ്കിൽ അറ്റകുറ്റപ്പണി നടത്താൻ സൗകര്യമില്ലാത്ത രീതിയിലാണ് കാനയുടെ നിർമാണമെന്ന് പരാതിയുണ്ട്. കാനകൾ നവീകരിച്ച് സംരക്ഷിക്കുന്നതിൽ ജി.സി.ഡി.എയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകുന്നതായും പറയുന്നു. വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവാണ് മറ്റൊരു പ്രശ്നം. പുതിയ കാനകൾ നിർമിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെയും ബി.എസ്.എൻ.എല്ലി​െൻറയും കേബിളുകൾ, വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ എന്നിവ യഥാസമയം മാറ്റി സ്ഥാപിക്കാൻ കഴിയുന്നില്ല. പല സ്ഥലത്തും കാനകൾക്ക് കുറുകെ നീരൊഴുക്ക് തടസ്സപ്പെടുത്തി കേബിളുകളും പൈപ്പുകളും കിടക്കുന്നുമുണ്ട്. കലൂർ ഭാഗത്ത് വെള്ളക്കെട്ടിന് ഇടയാക്കുന്ന കൾവർട്ട് പുതുക്കിപ്പണിയുന്ന ജോലികൾ നടന്നുവരുകയാണ്. എന്നാൽ, വകുപ്പുകളുടെ ഏകോപനക്കുറവുമൂലം ഇവിടെ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇൗ ഭാഗത്ത് റോഡ് ൈകേയറ്റം വ്യാപകമായതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം വളിച്ചത്. എന്നാൽ, ജി.സി.ഡി.എയുടെയും റെയിൽവേയുടെയും ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.