കൊച്ചി: അന്താരാഷ്ട്ര പുസ്കമേളയിൽ സന്ദർശകരുടെ തിരക്കേറുന്നു. വാരാദ്യമായതിനാല്‍ പരീക്ഷച്ചൂട് അവഗണിച്ചും പതിനായിരക്കണക്കിന് കുട്ടികളും മുതിര്‍ന്നവരുമാണ് ഞായറാഴ്ച മേളക്കെത്തിയത്. മൂന്ന് ദിവസംകൊണ്ട് ഒരുലക്ഷത്തിലേറെപ്പേര്‍ മേള സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച മാത്രം 80,000നുമേല്‍ ആളുകള്‍ സന്ദര്‍ശിച്ചെന്നാണ് കണക്ക്്. പുസ്തകങ്ങളുടെ അന്തസ്സ് തിരിച്ചുപിടിച്ച മേളയെന്നാണ് സന്ദർശകർ അഭിപ്രായപ്പെട്ടത്. ചെറുകിട പ്രസാധകര്‍ക്ക് മികച്ച പ്രാധാന്യം ലഭിച്ചതും ശ്രദ്ധേയമാണ്. പൂര്‍ണമായും ശീതികരിച്ചതാണ് പ്രദർശന ഹാൾ. സാംസ്‌കാരിക പരിപാടികളും മേളയെ ജീവസ്സുറ്റതാക്കുന്നു. 10 ദിവസവും വൈകീട്ട് നടക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കു പുറമെ ദിവേസന വിവിധ വേദികളില്‍ പുസ്തകപ്രകാശനം, പുസ്തകവായന, കാവ്യകേളി, ചര്‍ച്ച, സംവാദം, ബുക്ക് പിച്ചിങ് എന്നിവയും അരങ്ങേറുന്നു. മലബാര്‍ പലഹാരങ്ങള്‍ മുതല്‍ രാമശ്ശേരി ഇഡലിയും ഷാപ്പുകറികളും വരെ വിളമ്പുന്ന ഫുഡ് ഫെസ്റ്റും മേളയെ ജനകീയമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.