പതിനേഴഴകിൽ പയ്യന്നൂർ

കണ്ണൂർ: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളജി​െൻറ ആധിപത്യം. 17 ാം തവണയാണ് പയ്യന്നൂർ കോളജ് ഒാവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. 120 മത്സരങ്ങളിൽ 112 എണ്ണത്തി​െൻറ ഫലം പുറത്തുവന്നപ്പോൾ 214 പോയൻറുകളോടെയാണ് പയ്യന്നൂർ കോളജ് കലാകിരീടം ഉറപ്പിച്ചത്. 154 പോയൻറുകളോടെ തോട്ടട എസ്.എൻ കോളജ് രണ്ടാംസ്ഥാനത്തും 137 പോയൻറുകളോടെ പടന്നക്കാട് നെഹ്റു കോളജ് മൂന്നാംസ്ഥാനത്തുമെത്തി. നാലാം നാൾ തലശ്ശേരി ബ്രണ്ണൻ കോളജിനെ പിന്തള്ളിയാണ് ആതിഥേയരായ എസ്.എൻ കോളജ് രണ്ടാംസ്ഥാനത്തെത്തിയത്. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. യൂനിയൻ ചെയർമാൻ സി.പി. ഷിജു അധ്യക്ഷത വഹിച്ചു. സംവിധായകൻ ആഷിഖ് അബു, ഫുട്ബാൾ താരവും എസ്.എൻ കോളജ് പൂർവവിദ്യാർഥിയുമായ സി.കെ. വിനീത് എന്നിവർ മുഖ്യാതിഥികളായി. ടി.വി. രാജേഷ് എം.എൽ.എ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. സർവകലാശാല രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, എസ്.എൻ കോളജ് പ്രിൻസിപ്പൽ ശിവദാസൻ തിരുമംഗലത്ത്, സെനറ്റ് അംഗം എ. നിശാന്ത്, പത്മനാഭൻ കാവുമ്പായി, എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. വിജിൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി ഇ.കെ. മുഹമ്മദ് സിറാജ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.