വൈപ്പിന്‍ ബ്ലോക്ക് ബജറ്റ്: ലൈഫ് മിഷന്‍ പദ്ധതിക്ക് പ്രാധാന്യം

വൈപ്പിന്‍: പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷന് മുന്‍ഗണനയേകി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ലൈഫ്മിഷന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് പി.എം.എ.വൈ, ലൈഫ് മിഷന്‍ എന്നീ പദ്ധതികളിലായി 90,23,800 രൂപ ജനറല്‍ വിഭാഗത്തിനും, 79,76,000 രൂപ പട്ടികജാതി വിഭാഗത്തിനും നീക്കിവെച്ചു. 20,65,08,457 രൂപ വരവും 20,46,29,482 രൂപ ചെലവും കണക്കാക്കി. 18,78,975 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡൻറ് തുളസി സോമന്‍ അവതരിപ്പിച്ചു. പ്രസിഡൻറ് ഡോ. കെ.കെ. ജോഷി അധ്യക്ഷത വഹിച്ചു. സംസ്ഥാന ബജറ്റില്‍ വൈപ്പിന്‍ േബ്ലാക്കിന് 4,07,40,000 രൂപയുടെ ഫണ്ടാണ് വകയിരുത്തിയിരിക്കുന്നത്. പൊതുവിഭാഗം വികസനത്തിന് 2,61,59,000 രൂപയും പട്ടികജാതി വിഭാഗ വികസനത്തിന് 1,43,67,000 രൂപയും പട്ടികവര്‍ഗ വിഭാഗ വികസനത്തിന് 2,14,000 രൂപയും വകയിരുത്തി. മെയിൻറനൻസ് (നോണ്‍ റോഡ്) ആയി 31,04,000 രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാൻഡിനത്തിൽ 40,12,000 രൂപയും നീക്കിവെച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിന്‍ കീഴില്‍ 10,60,00,000 രൂപ ബജറ്റില്‍ പ്രതീക്ഷിത വരവായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്‍.ആര്‍.ഇ.ജി.എസുമായി സംയോജിപ്പിച്ച് പൊക്കാളി കൃഷി വികസനത്തിന് 11,50,000 രൂപ വകയിരുത്തി. ഹരിതകേരളം പദ്ധതിയില്‍ തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്കായി ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. ഞാറക്കല്‍ താലൂക്ക് ആശുപത്രിയെയും മുനമ്പം, എടവനക്കാട് പി.എച്ച.്‌സി.കളെയും ആര്‍ദ്രം പദ്ധതിയില്‍ ജനസൗഹൃദ ആശുപത്രികളായി മാറ്റാൻ ബജറ്റ് ലക്ഷ്യമിടുന്നു. സെക്കന്‍ഡറി പാലിയേറ്റിവ് പദ്ധതി പ്രകാരം മരുന്ന് വാങ്ങല്‍, വയോജനങ്ങള്‍ക്ക് ആയുര്‍വേദ മരുന്ന് നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിന് വിഹിതം എന്നിവക്ക് ബജറ്റ് തുക വകയിരുത്തിയിട്ടുണ്ട്്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ് ഇനത്തില്‍ 15,00,000 രൂപ, ഗ്രന്ഥശാലകള്‍ക്ക് പുസ്തകം, ഫര്‍ണിച്ചര്‍, കെട്ടിടം എന്നിവക്കായി 3,00,000 രൂപ, ഒരു അംഗന്‍വാടി മാതൃക അംഗന്‍വാടിയായി (ഹൈടെക്) മാറ്റുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. ചെറായി രാമവര്‍മ എല്‍.പി. സ്‌കൂള്‍ വാര്‍ഷികം വൈപ്പിന്‍: ചെറായി രാമവര്‍മ യൂനിയന്‍ എല്‍.പി. സ്കൂളി​െൻറ 111 ാമത് വാര്‍ഷികം ചെറായി എ.എസ്.വി. ഡി ഹാളില്‍ ആഘോഷിച്ചു. കൊച്ചി കപ്പല്‍ശാല ഡെപ്യൂട്ടി മാനേജര്‍ സി.ആര്‍. സീമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എല്‍. ബാബു അധ്യക്ഷത വഹിച്ചു. ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക കമ്മിറ്റി സെക്രട്ടറി മയ്യാറ്റില്‍ സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്അംഗം ശാന്തിനി പ്രസാദ്, ടി.എ. സുഭാഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.എസ്. ബിന്ദു സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡൻറ് കെ.എസ്. ബിജു നന്ദിയും പറഞ്ഞു. മായ വിശ്വനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.ബി. ഷീബ സമ്മാന വിതരണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു. ചെറായി ബൈപാസ് നിര്‍മാണം ആരംഭിക്കണം വൈപ്പിന്‍: ചെറായിയുടെ സമഗ്രമായ വികസനത്തിന് ബൈപാസ് റോഡ് അത്യന്താപേക്ഷിതമാണെന്ന്‌ കോണ്‍ഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് ബൈപാസിന് പണം അനുവദിച്ചതാണെന്നും പള്ളിപ്പുറം ഗ്രാമപഞ്ചായത്തി​െൻറ വിമുഖത മൂലമാണ് പദ്ധതി നടപ്പാക്കാതിരുന്നത്. സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രക്ഷോഭ സമരത്തി​െൻറ ഭാഗമായി ഏഴിന് ചെറായി ദേവസ്വംനടയില്‍ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കും. ബ്ലോക്ക് പ്രസിഡൻറ് വി.എസ്. സോളിരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അരവിന്ദാക്ഷന്‍ ബി. തച്ചേരി അധ്യക്ഷത വഹിച്ചു ഡി.സി.സി. ജന.സെക്രട്ടറി എം.ജെ. ടോമി, വി.ഡി. വിദ്യാനന്ദ ന്‍, എം.എസ്. ഷാജി, ഒ.സി. സുരേഷ്, എ.കെ. പത്മജന്‍, കെ.എം. പ്രസൂ ണ്‍, കെ.എസ്. മാധവന്‍, ടി.കെ. ഭാസി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.