കൊച്ചി: . ചര്‍ച്ച് ആക്ടിലെ നിർദേശങ്ങള്‍ നടപ്പാക്കാതെ കേത്താലിക്ക സഭ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ലഘുലേഖ വിതരണം ചെയ്ത ജോസഫ് വര്‍ഗീസിനാണ് മർദനമേറ്റത്. എറണാകുളം സെൻറ് മേരീസ് ബസലിക്കയുടെ മുന്നില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കത്തോലിക്ക സഭയില്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടുന്നില്ലെന്നും ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ സഭയില്‍ ഇപ്പോഴുള്ള കൊള്ളരുതായ്മകള്‍ അവസാനിക്കുമെന്നും ആവശ്യപ്പെടുന്നതാണ് ലഘുലേഖ. ഇത് വിതരണം ചെയ്യുന്നതിനിടെ ബൈക്കിലെത്തിയയാൾ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതിനിടെ ബൈക്കിെൻറ നമ്പർ കുറിച്ചെടുക്കാൻ ശ്രമിക്കവെ തെൻറ പേര് മാത്യുവെന്നാണെന്നും ആരോട് വേണമെങ്കിലും പരാതിപ്പെട്ടുകൊള്ളാനും ഇയാൾ പറഞ്ഞുവെന്നും ജോസഫ് വർഗീസിെൻറ മകളും അഭിഭാഷകയുമായ ഇന്ദുലേഖ ജോസഫ് പറഞ്ഞു. പിതാവിനെ തള്ളി വീഴ്ത്തിയതിന് ശേഷം ലഘുലേഖകള്‍ പിടിച്ചെടുത്ത് പള്ളിക്കകത്തേക്ക് ഇയാള്‍ പോവുകയായിരുന്നുവെന്നും ഇന്ദുലേഖ വ്യക്തമാക്കി. വീഴ്ചയില്‍ ജോസഫ് വര്‍ഗീസിന് ചെറിയ പരിക്കേറ്റു. മര്‍ദിച്ചയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.